John Paul:ജോണ്‍ പോളിനെ അവസാനമായി ഒരു നോക്ക് കാണാന്‍ മമ്മൂട്ടിയെത്തി…|Mammootty

തന്റെ സിനിമാജീവിതത്തിലെ നിര്‍ണായക സിനിമകളിലൊന്നായ ‘യാത്ര’യുടെ തിരക്കഥ എഴുതിയ ജോണ്‍ പോളിനെ(John Paul) അവസാനമായി ഒരുനോക്ക് കാണാന്‍ മമ്മൂട്ടിയെത്തി. ജോണ്‍ പോള്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് മമ്മൂട്ടി(Mammootty) പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതവും സങ്കടകരവുമാണെന്നും മമ്മൂട്ടി പ്രതികരിച്ചു. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥകള്‍ ജോണ്‍ പോളിന്റേതായിരുന്നു. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാതോട് കാതോരം, അസ്ത്രം, അവിടത്തെപ്പോലെ ഇവിടയും, അതിരാത്രം, ഇനിയും കഥ തുടരും, ഒന്നാണ് നമ്മള്‍ തുടങ്ങി മമ്മൂട്ടിയുടെ കരിയറിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ചത് ജോണ്‍ പോളായിരുന്നു. ‘സ്വയം മറന്ന് നിറഞ്ഞാടുന്ന നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടേതായിട്ടുണ്ട്. അതിലൊന്നാണ് അമരത്തിലെ അച്ചൂട്ടി എന്ന കഥാപാത്രം. എന്നാല്‍ എനിക്ക് മമ്മൂട്ടിയുടെ മറക്കാനാവാത്ത കഥാപാത്രം തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ് ആണ്. അതുവരെ കണ്ട മമ്മൂട്ടിയുടെ കഥാപാത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു ബാലന്‍ മാഷ്. ചിത്രത്തില്‍ അമ്മയുടെ വിഷം പുരട്ടിയ ഉരുളകള്‍ക്ക് വേണ്ടിയുള്ള ബാലന്‍ മാഷിന്റെ കാത്തിരിപ്പ് രംഗം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല’. മമ്മൂട്ടിയെക്കുറിച്ച് ജോണ്‍ പോളിന്റെ വാക്കുകളാണിത്.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്.
കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവന്‍നായര്‍ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. ഗ്യാങ്സ്റ്റര്‍, കെയര്‍ഓഫ് സൈറാബാനു എന്നീ സിനിമകളില്‍ അഭിനയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News