കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു.ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് അപകടമുണ്ടായത്. വയനാട് കമ്പളക്കാട് നടുക്കണ്ടിയിൽ അജ്മൽ ബന്ധുവായ കോഴിക്കോട്‌ കൂരാച്ചുണ്ട്‌ ചീനിയം വീട്ടിൽ അൽത്താഫ്‌ സലാം എന്നിവരാണ്‌ മരിച്ചത്‌.കുത്തന്നൂരിൽ പാൽകയറ്റിവന്ന ലോറി ഗുഡ്സ്‌ കാരിയർ വാനിൽ ഇടിച്ചാണ്‌ അപകടമുണ്ടായത്‌.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണ്ണമായും തകർന്നു.ഇരുവരും അപകടസ്ഥലത്ത്‌ തന്നെ വെച്ച്‌ മരണപ്പെട്ടു.പുലർച്ചെ ഗുണ്ടൽപേട്ടയിലേക്ക് ഉള്ളി കയറ്റാൻ പോയതാണ് ഇരുവരും. പ്രവാസിയായ അജ്മൽ പെരുനാൾ കഴിഞ്ഞ് തിരികെ പോകാനിരിക്കുകയായിരുന്നു.

രണ്ടാഴ്ച മുന്‍പ് വയനാട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. മീനങ്ങാടി- ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാര്‍ യാത്രികരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത ( 62 ), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്.

ബത്തേരി ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറും, കോഴിക്കോട് ബാലുശേരിയില്‍ നിന്നും പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News