
ജോൺ പോളു(john paul)മായുള്ള സൗഹൃദബന്ധം ഓർത്തെടുത്ത് നടൻ ഇന്നസെന്റ്(innocent). തന്റെ മനസ്സിലുള്ളത് ജോൺ പോളിനറിയാമെന്നും ഒരു അഭിനേതാവായിരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും ഇന്നസെന്റ് പറഞ്ഞു.
ഇന്നസെന്റിന്റെ വാക്കുകൾ
ജോൺ പോളിനെ ഞാനാദ്യമായി കാണുന്നത് തൃശൂർ വച്ചാണ്. അദ്ദേഹമന്ന് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. എനിക്ക് തോന്നുന്നു അന്നദ്ദേഹം ലീവെടുത്ത് വന്നതാണ്. ബസ്സ്റ്റാൻഡിൽ വന്നിറങ്ങുമ്പോൾ കൂട്ടികൊണ്ടു വരണമെന്ന് സംവിധായകൻ മോഹനൻ അന്നെന്നോട് പറഞ്ഞു.
അന്ന് മോഹനൻ ഒരു സിനിമ ചെയ്യാനിരിക്കുകയാണ്. അങ്ങനെ ഞാനദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. അതിൽ നിന്നുമുണ്ടായ ഒരു സിനിമയാണ് വിടപറയും മുമ്പേ. എന്റെ മനസ്സിലുള്ളത് ജോൺ പോളിനറിയാം.
ഒരു അഭിനേതാവായിരിക്കണം എന്നതാണ് എന്റെ ആഗ്രഹമെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ജോൺ പോള്‍. ജോൺ പോളുമായുള്ള അടുപ്പം വളരെ വലുതാണ്. 8 വർഷമായി ഞാനും ഒരു അസുഖബാധിതനാണ്. ജോൺ പോളിന്റെ ഒരു മരണവാർത്ത കേൾക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. മലയാള സിനിമയുടെ നഷ്ടം, വലിയൊരു സുഹൃത്തിന്റെ നഷ്ടം…
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here