Salalah: സലാലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ആലുവ സ്വദേശിക്കായി സഹായകമ്മിറ്റി രൂപീകരിച്ചു

ഒമാനിലെ (Oman) സലാലയില്‍ (Salalah) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലുവ (Aluva) ചെങ്ങമനാട് സ്വദേശി മുഹമ്മദ് അസ്ലമിനെ സഹായിക്കാന്‍ തുടര്‍ചികിത്സാ സഹായകമ്മിറ്റിക്ക് രൂപം നല്‍കി. എ. കെ. പവിത്രന്‍ രക്ഷാധികാരിയായും കെ. എ റഹീം ചെയര്‍മാന്‍ ആയും പവിത്രന്‍ കാരായി കണ്‍വീനര്‍ ആയുമാണ് കമ്മിറ്റി രൂപീകരിച്ചത്. ദീര്‍ഘകാലമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്ന അസ്ലം പരിക്കുകളോടെ കഴിഞ്ഞ 45 ദിവസത്തോളമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മിനി എയര്‍ ആംബുലന്‍സ് സൗകര്യത്തില്‍ ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും അകമ്പടിയോടെ മാത്രമേ അസ്ലമിനെ നാട്ടിലെത്തിക്കാന്‍ കഴിയുകയുള്ളൂ. അസ്ലമിനെ സഹായിക്കാന്‍ സുമനസുകള്‍ മുന്നോട്ടു വരണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

സുഹൃത്തുക്കളുമായി മുഗ്‌സൈൽ ബീച്ചിൽ പോയ നാല് പേരടങ്ങിയ സംഘം സഞ്ചിരിച്ചിരുന്ന കൊറോള കാറാണ് അപകടത്തിൽപ്പെട്ടത്. തിരികെ വരുമ്പോൾ റെയ്‌സൂത്തിന് സമീപമാണ് അപകടം നടന്നത്. രണ്ടുവരിപ്പാതയായ ഇവിടെ എതിരെ വന്ന വാഹനം പെടുന്നനെ ഇവർ സഞ്ചരിച്ചിരുന്ന ട്രാക്കിലേക്ക് കയറിയതിനെ തുടർന്ന് കൂട്ടിയിടി ഓഴിവാക്കാൻ ഡ്രൈവറായിരുന്ന വടകര സ്വദേശി രാജീവ് പെട്ടെന്ന് തിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ വിളക്കുകാലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ പിൻ സീറ്റിലായിരുന്ന അസ്‌ലമും കാളിദാസനും തെറിച്ചു വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News