Covid: കൊവിഡ് ഭേദമായിട്ടും മുടി കൊഴിച്ചിലോ? ആശങ്ക വേണ്ട, പരിഹാരമുണ്ട്

പല പഠന റിപ്പോർട്ടുകളിലും വന്ന ഏറ്റവും പുതിയ ലക്ഷണങ്ങളിലൊന്ന് കൊവിഡ്(covid19) വന്നുപോയ ശേഷമുള്ള മുടി(hair) കൊഴിച്ചിലാണ്. ആദ്യം നാം മനസ്സിലാക്കേണ്ടത് ഇതൊരു താത്കാലികമായ മുടികൊഴിച്ചിൽ ആണെന്നാണ്.

സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, കോവിഡ് മൂലമുണ്ടാകുന്ന നീര്‍വീക്കം, ഹോര്‍മോണ്‍ തകരാറുകള്‍, വൈറ്റമിന്‍ ഡി, ബി 12 എന്നിവയാണ് മുടികൊഴിച്ചിലിന് പിന്നിലുള്ള ചില പ്രധാനകാരണങ്ങളെന്ന് ഡോക്ടർമാർ പറയുന്നു.

കൊവിഡിൽ നിന്ന് മുക്തിനേടി ശരീരം പൂർവ ആരോഗ്യസ്ഥിതി നേടിക്കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ മുടികൊഴിച്ചിൽ പൂർണമായും നിൽക്കുകയും പുതിയ മുടികൾ വളരുകയും ചെയ്യും. ഈ അവസ്ഥ ക്ഷമയോടെ നേരിടുകയാണ് വേണ്ടത്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.

മുടി പൂർണമായും തിരിച്ചുവരുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കി മുടിയുടെ ഇനിയുള്ള വളർച്ചയ്ക്ക് സഹായിക്കുന്ന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാം. മുടികൊഴിച്ചിലിന് കാരണമാകുന്ന മറ്റ് രോഗങ്ങളോ, പോഷകക്കുറവോ, തൈറോയ്ഡ്, ഹോർമോൺ വ്യതിയാനങ്ങളോ ഇല്ല എന്ന് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക.

ഇവ ശ്രദ്ധിക്കാം

പോഷകാഹാരത്തിലൂടെയും, ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളിലൂടെയും മുടികൊഴിച്ചിൽ അകറ്റാം. വൈറ്റമിൻ ഡി, വൈറ്റമിൻ സി, അയൺ എന്നിവയടങ്ങിയ ഭക്ഷണങ്ങളിലൂടെയും , ധാരാളം വെള്ളം കുടിക്കുന്നതിലൂടെയും നമുക്ക് ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. മുടികൊഴിച്ചിൽ കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിച്ചേക്കും.

മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി അവശ്യ പോഷകങ്ങൾ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരിയിലെ വിറ്റാമിൻ സി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നു.

hair fall

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടി വളർച്ചയ്ക്ക് കാരണമാകുന്നു. ഇവയിൽ ആന്റിഓക്‌സിഡന്റുകളും പ്രോട്ടീനുകളും ധാരാളമുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ മുടിയുടെ ആരോഗ്യവും കരുത്തും നിലനിർത്തുകയും ചെയ്യുന്നു.

ആന്റിഫംഗൽ, ആന്റി വൈറൽ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. മാത്രമല്ല നെല്ലിക്ക താരനും മറ്റ് ഫംഗസ് ബാധകളും തടയുകയും തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്കയിലെ വൈറ്റമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News