V Sivan Kutty: ആര്‍ഡിഡി ഓഫീസ് സന്ദര്‍ശിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ (RDD)ഓഫീസില്‍ നേരിട്ടെത്തി കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി(V Sivan Kutty). അറ്റന്‍ഡന്‍സ് രജിസ്റ്ററും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും മന്ത്രി പരിശോധിച്ചു. സ്ഥലത്തില്ലാത്ത ആര്‍ഡിഡിയെ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു.

തിരുവനന്തപുരം ആര്‍ഡിഡി ഓഫീസില്‍ അഞ്ഞൂറിലധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവ തീര്‍പ്പാക്കാന്‍ മെയ് 17, 18 തീയതികളില്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു. മെയ് 10ന് മുമ്പ് അദാലത്തില്‍ പരിഗണിക്കാനുള്ള അപേക്ഷ നല്‍കാം.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഒരുകാരണവശാലും ഫയലുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ആളുകളുടെ എണ്ണവും സൗകര്യവും കുറവുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ അക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News