K Krishnan Kutty: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകം; അന്വേഷണം ശരിയായ ദിശയില്‍: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്ടെ(Palakkad) രാഷ്ട്രീയ കൊലപാതകത്തിന്റെ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി(K Krishnan Kutty). പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണമെന്നും പ്രതികളെയെല്ലാം തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്- ആര്‍എസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. KSEB തര്‍ക്കം പരിഹരിയ്ക്കുമെും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുരേഷ് കുമാറിനെതിരെ പരാതി നല്‍കിയ വ്യക്തി തന്റെ ബന്ധുവല്ല, തെരഞ്ഞെടുപ്പില്‍ തനിയ്‌ക്കെതിരെ പ്രവര്‍ത്തിച്ചയാളാണ്. പരാതിക്കാരന്‍ INTUC ക്കാരനാണെന്നും മന്ത്രി പ്രതികരിച്ചു.

അതേസമയം, പുന്നോല്‍ ഹരിദാസ് ( Haridas ) വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സിപിഐഎം (CPIM ) സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ( M V Jayarajan ) മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുടമ പ്രശാന്തിന് സിപിഎം ബന്ധമില്ല. കൊവിഡ് ( Covid ) കാലം മുതല്‍ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചയാളാണ് വീട്ടുടമയുടെ ഭര്‍ത്താവ്. പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിജിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here