Murder case: നാലര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മുപ്പത് വര്‍ഷത്തിനു ശേഷം പ്രതിക്ക് ജീവപര്യന്തം

മുപ്പത് വര്‍ഷം മുന്‍പുള്ള കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം. നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ മൂന്നാര്‍ ദേവികുളം സ്വദേശി ബീന(Beena) എന്ന ഹസീനയ്ക്ക് 30 വര്‍ഷത്തിനു ശേഷമാണ് കോഴിക്കോട്(Kozhikode) കോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി ഗണേശന്‍ ഒളിവിലാണ്.

1991 നവംബര്‍ 21 നാണ് നാലര വയസ്സുകാരിയെ ബീനയും ഗണേഷനും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്. മഞ്ജു എന്ന എറണാകുളം സ്വദേശിയില്‍ നിന്നും വളര്‍ത്താനായി കുട്ടിയെ വാങ്ങിയതായിരുന്നു ഇരുവരും. തുടര്‍ന്ന് കോഴിക്കോടുള്ള വിവിധ ലോഡ്ജുകളില്‍ വച്ച് ഗണേഷനും ബീനയും ചേര്‍ന്ന് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി ബീനയുമാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പിന്നിട് ഒളിവില്‍ പോയി. രണ്ടു വര്‍ഷം മുന്‍പാണ് ബീന വീണ്ടും പൊലിസിന്റെ പിടിയിലാവുന്നത്. പ്രതിയെ പിടികൂടിയ ശേഷം വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രോസിക്യകൂട്ടര്‍ ജോജു സിറിയക്ക് പറഞ്ഞു.

കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നു വര്‍ഷം അധിക കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും വിധിപ്പകര്‍പ്പിലുണ്ട്. കേസിലെ ഒന്നാം പ്രതി ഗണേശന്‍ നിലവില്‍ ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News