John paul: എന്റെ ഗുരുവും മെന്ററുമായ, എനിക്കേറ്റവും ആത്മബന്ധമുള്ള ഒരു വ്യക്തിയെയാണ് നഷ്ടമായത്; കമൽ| Kamal

തന്റെ ഗുരുവും ഏറ്റവും അടുപ്പമുള്ളതുമായ വ്യക്തിയെയാണ് ജോൺ പോളിന്റെ(john paul) വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സംവിധായകൻ കമൽ(kamal). ജനപ്രിയവും കലാപരമായതുമായ സിനിമകളുടെ വക്താവായിട്ടാണ് ജോൺ പോളിനെ ഓർക്കാനാകുന്നത്.

ചലച്ചിത്ര പ്രവർത്തകൻ, തിരക്കഥാകൃത്ത്‌ എന്നീ നിലകളിൽ മാത്രമല്ല, സാംസ്‌കാരിക രംഗത്തും ജോൺപോളിന്റെ വലിയ സാന്നിധ്യമുണ്ടായിരുന്നുവെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.

കമലിന്റെ വാക്കുകൾ

80 കളിലും 90കളിലുമൊക്കെ മധ്യവർത്തി സിനിമകളുടെ വലിയ സാന്നിധ്യമായിരുന്നു ജോൺ പോൾ. ജനപ്രിയവും കലാപരമായിട്ടുള്ളവയുമായ സിനിമകളുടെ വക്താവായിട്ടാണ് ജോൺ പോളിനെ ഓർക്കാനാകുന്നത്.

ചലച്ചിത്ര പ്രവർത്തകൻ തിരക്കഥാകൃത്ത്‌ എന്നീ നിലകളിൽ മാത്രമല്ല, സാംസ്‌കാരിക രംഗത്തും ജോൺപോളിന്റെ വലിയ സാന്നിധ്യമുണ്ടായിരുന്നു. അതിമനോഹരമായ ഭാഷയിൽ പ്രഭാഷനം നടത്താൻ കഴിവുള്ളയാളാണ് അദ്ദേഹം.

തിരക്കഥയ്ക്കപ്പുറമുള്ള എഴുത്ത്‌. സിനിമയയുടെ പല മേഖലകളെക്കുറിച്ച് അദ്ദേഹം എഴുതുമ്പോൾ ചലച്ചിത്ര വിദ്യാർത്ഥികളും പുതിയ തലമുറയും അതൊരു പാഠപുസ്തകമായി ഏറ്റെടുത്തു. വ്യക്തിപരമായി എന്റെ ഗുരുവും മെന്ററുമായിട്ടുള്ള, എനിക്കേറ്റവും ആത്മബന്ധമുള്ള ഒരു വ്യക്തിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

മലയാള സിനിമയ്ക്കും സാംസ്‌കാരിക മേഖലയ്ക്കും വലിയൊരു പ്രതിഭയെയാണ് ജോൺ പോളിലൂടെ നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here