Kodiyeri Balakrishnan: ബിജെപി അധികാരത്തില്‍ വന്നത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ: കോടിയേരി 

ബിജെപി(BJP) അധികാരത്തില്‍ വന്നത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെയെന്ന് സിപിഐഎം(CPIM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും കോര്‍പറേറ്റുകള്‍ കൈയ്യടക്കിയെന്നും അദ്ദേഹം പറഞ്ഞു. തിരുനെല്ലിയില്‍ വര്‍ഗീസിന്റെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത് ദേശാഭിമാനി മാത്രമാണെന്നും കോടിയേരി പറഞ്ഞു. ദേശാഭിമാനിയുടെ(Deshabhimani) പുതിയ പ്രിന്റിംഗ് പ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്ത്യയിലെ ബുള്‍ഡോസറുകള്‍ ലക്ഷ്യം വയ്ക്കുന്നത് മുസ്ലീമുകളെ മാത്രമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍(A Vijayaraghavan) പറഞ്ഞു.  ദശലക്ഷകണക്കിന് പണമാണ് ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ച കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നത്. ഭരണകൂട നയങ്ങളെയാണ് എതിര്‍ക്കേണ്ടതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, കോർപറേറ്റുകളും മനുവാദികളും നയിക്കുന്ന ഭരണകൂടം ആയതിനാലാണ് ഫാസിസ്റ്റ് അധികാരത്തിന്റെ ബുൾഡോസറുകൾ സാധാരണക്കാർക്കുമേൽ ഉരുളുന്നതെന്ന് സ്പീക്കർ എം ബി രാജേഷ് ( MB Rajesh ) പറഞ്ഞു. ഏജീസ് ഓഫീസ് എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന എൻ ബി ത്രിവിക്രമൻ പിള്ളയെയും സഹപ്രവർത്തകരെയും പിരിച്ചുവിട്ടതിന്റെ 50–ാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here