യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് മീനങ്ങാടിയിൽ വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോലംമ്പറ്റ സ്വദേശി ജോബി മാത്യൂവാണ് മരിച്ചത്. അവിവാഹിതനായ ജോബി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് സഹോദരി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.

വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സ്വാഭാവിക മരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

അതേസമയം രണ്ടാഴ്ചകള്‍ക്ക് മുന്‍പ്‌ വയനാട് സുല്‍ത്താന്‍ ബത്തേരി മുക്കുത്തികുന്നില്‍ പാതയോരത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തമിഴ്നാട് മഞ്ജൂര്‍ സ്വദേശി ഡേവിഡാണ് മരിച്ചത്.

ഇയാളെ കാണാനില്ലെന്ന് കാണിച്ച് തമിഴ്നാട് പൊലീസിന് ഭാര്യ പരാതി നല്‍കിയിരുന്നു. നൂല്‍പ്പുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തിയ ഒമ്നി കാര്‍ പരിശോധിച്ചു. സമീപവാസികളായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹത്തില്‍ മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ സൂചനകളോ ഉണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News