Chambikko: അടാറ് ചാമ്പിക്കോ വീഡിയോയുമായി കേരള പ്രിസൺസിന്റെ ഡോഗ് സ്‌ക്വാഡ്

മനുഷ്യർ മാത്രമല്ല ചാമ്പിക്കോ ട്രന്റിനൊപ്പം ഇപ്പോൾ മൃഗങ്ങളും അണിനിരക്കുകയാണ്. കേരളം പൊലീസിലെ ഡോഗ് സ്‌ക്വാഡ് അവതരിപ്പിച്ച ചാമ്പിക്കോ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

വിയൂർ സെൻട്രൽ ജയിലിൽ നിന്നും പരിശീലനം ലഭിച്ച സ്‌നിഫർ നായകളാണിവ. മനുഷ്യരെ വെല്ലുന്നപോലെ കൃത്യം ടൈമിംഗ് പാലിച്ചുകൊണ്ടുള്ള ഇവരുടെ പ്രകടനം ഏതായാലും സോദ്ധ്യാൽമിഡിയ ഏറ്റെടുത്തു കഴിഞ്ഞു.

മുൻപ് ഭീഷ്മപര്‍വം ട്രെന്‍ഡിങ് വിഡിയോ ഇടുക്കി ഡോഗ് സ്‌ക്വാഡും ഏറ്റെടുത്തിരുന്നു. പതിവ് പരിശീലനത്തിന് ശേഷമുള്ള വിശ്രമത്തിനിടെ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡ് പരിശീലകര്‍ക്ക് ഭീഷ്മപര്‍വം ട്രെന്‍ഡ് ഒന്നു പരീക്ഷിക്കാമെന്ന് തോന്നുകയായിരുന്നു. അങ്ങനെ ഡോഗ് സ്‌ക്വാഡിന്റെ ‘ചാമ്പിക്കോ’ സമൂഹമാധ്യമങ്ങളിലും പൊലീസ് ഗ്രൂപ്പുകളിലും വൈറലാവുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News