Palakkad: പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

പാലക്കാട്ജി(Palakkad)ല്ലയില്‍ നിരോധനാജ്ഞ 28 വരെ നീട്ടി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ(Sreenivasan murder) പ്രധാന പ്രതികള്‍ക്കായി അന്വേഷണം ശക്തമാണ്. കൊലപാതകം നടന്ന എലപ്പുള്ളി പാറയിലും മേലാമുറിയിലും പൊലീസ് കാവല്‍ തുടരുകയാണ്. പ്രതികള്‍ സംസ്ഥാനം വിട്ടില്ലെന്ന് ഐജി അശേക് യാദവ് പറഞ്ഞിരുന്നു. ആര്‍എസ്എസ് (RSS)പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പത്തുപേരാണ് ഇതുവരെ അറസ്റ്റിലായത്.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ആറുപേരില്‍ ഒരാളെയും പിടികൂടിയിട്ടില്ല. പിടിയിലായവരെല്ലാം ഗൂഡാലോചനയില്‍ പങ്കെടുത്തവരും സഹായം നല്‍കിയവരുമാണ്. ഇവരുപയോഗിച്ച മൂന്നു ബൈക്കുകളും ആയുധങ്ങള്‍ കൊണ്ടുവന്ന ഗുഡ്സ് ഓട്ടോയും മൊബൈല്‍ ഫോണും പോലിസിന്റെ കസ്റ്റഡിയിലുണ്ട്. കൊലപാതകത്തില്‍ പങ്കെടുത്ത ആറുപേരും സംസ്ഥാനം വിട്ടില്ലെന്ന് ഐജി അശോക് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധത്തില്‍ കൂടുതല്‍ പ്രതികളില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഗൂഡാലോചന നടത്തിയതും നടപ്പാക്കിയതും അറസ്റ്റിലായ രമേശും സുഹൃത്തുക്കളായ മറ്റു രണ്ടു പേരുമാണ്. മൂന്നുപേരും അറസ്റ്റിലായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here