മോശം പെരുമാറ്റം; ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍, പ്രവീണ്‍ അമ്രെ എന്നിവര്‍ക്കെതിരെ നടപടി

ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍, സഹപരിശീലകന്‍ പ്രവീണ്‍ അമ്രെ എന്നിവര്‍ക്കെതിരെ ഐപിഎല്‍ നടപടിയെടുത്തു. രാജസ്ഥാന്‍ റോയല്‍സിനെതിരായി വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. മൂന്ന് പേര്‍ക്കും കനത്ത പിഴ ചുമത്തി. പ്രവീണ്‍ അമ്രെക്ക് പിഴയും ഒരു മത്സരത്തിന് വിലക്കുമുണ്ട്.

മുംബൈ വാങ്കഡെ സ്റ്റേഡയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ഓവറിലാണ് നടപടിക്ക് കാരണമായ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 36 റണ്‍സ് വേണമെന്നിരുന്നു.

ഒബെദ് മക്കോയ് എറിഞ്ഞ 20-ാം ഓവറില്‍ ആദ്യ രണ്ട് പന്തുകളും റോവ്മാന്‍ പവല്‍ സിക്‌സര്‍ പറത്തി. ഒബെദ് മക്കോയ് മൂന്നാമത്തെ പന്തെറിഞ്ഞത് ഹിപ് ഹൈ ഫുള്‍ടോസ്, അതും സിക്‌സറിലേക്ക് പറത്തി വെസ്റ്റിന്‍ഡീസ് താരം. നോബോളിനായി പവലും ഒപ്പം ബാറ്റ് ചെയ്തിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അമ്പയര്‍മാരായിരുന്ന നിതിന്‍ മേനോനോടും നിഖില്‍ പട്വര്‍ദ്ധനയോടും അപ്പീല്‍ ചെയ്തു. നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയറിലേക്ക് വിടാനോ ഫീല്‍ഡ് അമ്പയര്‍മാര്‍ തയ്യാറായില്ല.

ബാറ്റര്‍മാരോട് കയറിവരാന്‍ ഋഷഭ് പന്ത് ആവശ്യപ്പെട്ടു. എന്നാല്‍ പവലും കുല്‍ദീപും അതിന് തയ്യാറായില്ല. തൊട്ടുപിന്നാലെ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകരില്‍ ഒരാളായ പ്രവീണ്‍ അമ്രെയെ ഗ്രൗണ്ടിലേക്കിറക്കി അമ്പയര്‍മാരോട് സംസാരിക്കാനായി പറഞ്ഞുവിട്ടു. അമ്പയര്‍മാരെ അമ്രയെ തിരികെ അയച്ചു. മത്സരത്തിനിടെ പരിശീലകര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ പാടില്ലെന്നാണ് ചട്ടം.

ഋഷഭ് പന്ത് മാച്ച് ഫീയുടെ 100 ശതമാനം പിഴയൊടുക്കണം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.7 പ്രകാരം ലെവല്‍ രണ്ട് കുറ്റമാണ് പന്ത് ചെയ്തിട്ടുള്ളത്. ഇത് അദ്ദേഹം സമ്മതിക്കുകയും ചെയ്തെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചു.

ശര്‍ദുല്‍ ഠാക്കൂര്‍ മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കണം. പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം ലെവല്‍ രണ്ട് കുറ്റമാണ് ശര്‍ദുല്‍ ഠാക്കൂര്‍ ചെയ്തിട്ടുള്ളത്. ശര്‍ദുല്‍ ഠാക്കൂറും മോശം പെരുമാറ്റം നടത്തിയതില്‍ പങ്കാളിയായി എന്നാണ് ഐഎപിഎല് അച്ചടക്ക സമതിയുടെ വിലയിരുത്തല്‍.

സഹപരിശീലകനായ പ്രവീണ്‍ അമ്രെ മാച്ച് ഫീയുടെ 100 ശതമാനം പിഴ അടക്കണം. ഒപ്പം ഒരു മത്സരത്തില്‍ നിന്ന് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News