Alto LXi: ആള്‍ട്ടോ എല്‍എക്സ്ഐ ഇനിയില്ല

ഇന്ത്യന്‍ കാര്‍ വിപണിയുടെ മുഖമെന്ന് വിളിക്കാവുന്ന മോഡലാണ് മാരുതി സുസുക്കി ആള്‍ട്ടോ(Maruti Suzuki Alto). മിക്കവാറും ആളുകളും ആദ്യമോടിച്ച കാറുകളിലൊന്നും തീര്‍ച്ചയായും ആള്‍ട്ടോയായിരിക്കും. ഇറങ്ങിയ കാലം മുതല്‍ ചില മാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ ആദ്യ പത്തില്‍ നില്‍ക്കുന്ന മോഡലുമാണ് ഈ കുഞ്ഞന്‍ കാര്‍. ആള്‍ട്ടോയായി അരങ്ങേറിയപ്പോഴും പിന്നീട് ആള്‍ട്ടോ 800 ആയപ്പോഴും അവസാനം വീണ്ടും ആള്‍ട്ടോയായി മാറിയപ്പോഴും കഥ അത് തന്നെയാണ്.

ആള്‍ട്ടോ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും ബേസ് മോഡലായ എല്‍എക്ഐയാണ് (LXi) . തൊട്ടുതാഴെ സ്റ്റാന്‍ഡേര്‍ഡ് എന്നൊരു മോഡലുണ്ടെങ്കിലും അതിന് കാര്യമായ വില്‍പ്പനയൊന്നും കിട്ടാറില്ല. പക്ഷേ നിലവില്‍ എല്‍എക്സ്ഐ വേരിയന്റും എസ്ടിഡി വേരിയന്റും നിര്‍ത്തലാക്കിയിരിക്കുകയാണ് മാരുതി.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി എല്‍എക്ഐ വേരിയന്റും എസ്ടിഡി വേരിയന്റും നിര്‍ത്തലാക്കിയത്. എല്ലാ കാറുകള്‍ക്കും മുന്നില്‍ രണ്ട് എയര്‍ ബാഗുകള്‍ വേണമെന്നുള്ള സര്‍ക്കാര്‍ നയമനുസരിച്ചാണ് തീരുമാനം. ഈ രണ്ട് വേരിയന്റുകള്‍ക്കും ഒരു എയര്‍ ബാഗ് മാത്രമേ ഘടിപ്പിച്ചിരുന്നുള്ളൂ.

ഈ തീരുമാനത്തോട് കൂടി ആള്‍ട്ടോയുടെ ബേസ് വേരിയന്റായി എല്‍എക്സ്ഐ (ഒ- ഓപ്ഷണല്‍) മാറി (LXI (O)). ഇതോടു കൂടി ബേസ് വേരിയന്റിന്റെ വിലയില്‍ 83,000 രൂപ കൂടി. പുതിയ ആള്‍ട്ടോയുടെ പുതിയ എക്സ് ഷോറൂം വില 4.08 ലക്ഷമായിരിക്കും. ടോപ് വേരിയന്റായ വിഎക്സ്ഐ പ്ലസിന്റെ വില 4.41 ലക്ഷമായിരിക്കും.

ഇത് കൂടാതെ എസ്പ്രസോയുടെയും ബേസ് വേരിയന്റും (STD) മാരുതി പിന്‍വലിച്ചിട്ടുണ്ട്. STD (O) ആയിരിക്കും ഇനി എസ്പ്രസോയുടെ ബേസ് വേരിയന്റ്. 3.99 ലക്ഷത്തില്‍ ആരംഭിച്ച് 5.29 ലക്ഷത്തിലാണ് ഇനി എസ്പ്രസോയുടെ വില അവസാനിക്കുക. നിലവിലെ ഉപഭോക്തക്കള്‍ക്ക് 7,000 രൂപ നല്‍കി കോ-ഡ്രൈവര്‍ സൈഡില്‍ എയര്‍ ബാഗ് ഘടിപ്പിക്കാനുള്ള അവസരവും മാരുതി നല്‍കിയിട്ടുണ്ട്. അതേസമയം 2022 മോഡല്‍ ആള്‍ട്ടോയും എസ്പ്രസോയും ഈ വര്‍ഷം പകുതിക്കുള്ളില്‍ മാരുതി പുറത്തിറക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News