രാജ്യത്തെ പൊതു ആസ്തികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം: അബ്ദുസമദ് സമദാനി എം പി

രാജ്യത്തിന്റെ പൊതു ആസ്തികളായ നാഷണല്‍ ഹൈവേ, റെയില്‍വേ, വിമാനത്താവളങ്ങള്‍, ഇന്ധന പൈപ്പ് ലൈനുകള്‍ തുടങ്ങിയവ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് അബ്ദുസമദ് സമദാനി എം പി(Abdussamad Samadani) . നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ (National Monestisation Pipeline)വിഷയത്തില്‍ എയര്‍ പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍(AAEU ) സംഘടിപ്പിച്ച സിംപോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് എയര്‍പോര്‍ട്ട് ബ്രാഞ്ച് കമ്മിറ്റിയാണ് സിംപോസിയം സംഘടിപ്പിച്ചത്. സിംപോസിയത്തില്‍ CITU സംസ്ഥാന വൈസ് പ്രസിഡന്റ് കോട്ടായി ബഷീര്‍, LIC എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി PP കൃഷ്ണന്‍ , BSNL എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി ഗീരീഷ് തുടങ്ങി വിവിധ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News