UAE: ചെറിയ പെരുന്നാളിന് യുഎഇയില്‍ ഒമ്പത് ദിവസം അവധി

യുഎഇയിലെ(UAE) ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഈദ് പ്രമാണിച്ച് ഒമ്പത് ദിവസം അവധി. സ്വകാര്യമേഖലക്ക് അഞ്ചുദിവസമായിരിക്കും അവധി. റമദാന്‍(Ramadan) 29 മുതല്‍ അവധി ആരംഭിക്കും. ഷാര്‍ജ ഒമ്പത് ദിവസം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു.

റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് നേരത്തേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലക്കും യുഎഇ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇത് ഒരാഴ്ചയാക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവ് നിലവില്‍വന്ന ശേഷമുള്ള ആദ്യ പെരുന്നാള്‍ എന്ന നിലയിലാണ് ഒരാഴ്ച അവധി നല്‍കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 30 മുതല്‍ മെയ് ആറ് വരെ ഔദ്യോഗിക അവധിയെങ്കിലും അടുത്തദിവസങ്ങള്‍ വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഒമ്പത് ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.

എന്നാല്‍, ഷാര്‍ജ ഈ ഒമ്പത് ദിവസവും ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തെ അവധി പിന്നിട്ട് മെയ് ഒമ്പതിന് തിങ്കളാഴ്ച മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കൂ. റമദാന്‍ 30 പിന്നിട്ടാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊട്ടുമുന്നിലെ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News