Haridasan : ഹരിദാസൻ വധക്കേസ് ; നിജിൽ ദാസും രേഷ്മയും തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്…..ഹരിദാസൻ ( haridasan ) വധക്കേസ് പ്രതിയായ നിജിൽ ദാസും ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മയും ( reshma ) തമ്മിൽ ഒരു വർഷത്തെ പരിചയമെന്ന് റിമാന്റ് റിപ്പോർട്ട്.നിജിൽ ദാസ് ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്നും പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് ഒളിവിൽ കഴിയാൻ സഹായിച്ചതെന്നും രേഷ്മ മൊഴി നൽകിയതായും കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

റിമാന്റ് റിപ്പോർട്ടിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കണമെന്ന് നിജിൽ ദാസ് അഭ്യർത്ഥിച്ചത് അനുസരിച്ചാണ് പാണ്ട്യാല മുക്കിലെ വീട്ടിൽ താമസിപ്പിച്ചതെന്നാണ് രേഷ്മയുടെ മൊഴി.നിജിൽ ദാസും രേഷ്മയുമായി ഒരു വർഷത്തെ പരിചയമുണ്ടെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

കേസിൽ പതിനഞ്ചാമതായാണ് രേഷ്മയെ പ്രതി ചേർത്തത്.പതിനാലാം പ്രതിയാണ് നിജിൽ ദാസ്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഷ്മയുടെ ഭർത്താവ് പ്രശാന്തിന്റെ പേരിലുള്ള പാണ്ട്യാല മുക്കിലെ ‘മയിൽപ്പീലി’എന്ന വീട്ടിൽ നിന്നും നിജിൽ ദാസിനെ അറസ്റ്റ് ചെയ്തത്.

പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയതെന്ന രേഷ്മയുടെ കുറ്റ സമ്മത മൊഴിയും റിമാന്റ് റിപ്പോർട്ടിലുണ്ട്.രേഷ്മയ്ക്ക് കേസിൽ മറ്റേതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം രേഷ്മയും ഭർത്താവും ആർ എസ് എസ് (rss ) അനുഭാവമുള്ളവരാണെന്നതിനും കൂടുതൽ തെളിവുകൾ പുറത്തായി.ആണ്ടലൂർ കാവിലെ നാമജപ ഘോഷയാത്ര ഉൾപ്പെടെആർ എസ് പരിപാടികളിൽ രേഷ്മയുടെ ഭർത്താവ് പ്രശാന്ത് പങ്കെടുത്തിട്ടുണ്ട്.

രേഷ്മയും ഭർത്താവും സി പി ഐ എം (cpim) പ്രവർത്തകരണ് എന്ന് സ്ഥാപിക്കാനാണ് ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിച്ചത്.യാതൊരു തെളിവിന്റെയും പിൻബലമില്ലാതെയായിരുന്നു ഈ ആരോപണം.കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചെന്ന കുറ്റം മറച്ചുവച്ചാണ് മാധ്യമങ്ങൾ സി പി ഐ എം ബന്ധം അന്വേഷിക്കുന്നത്.

തെറ്റിദ്ധാരണ പടർത്താനുള്ള മാധ്യമങ്ങളുടെ ശ്രമം അപലപനീയമാണെന്ന് സി പി ഐ എം പിണറായി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here