IPL : ഐപിഎൽ ; ഇന്ന് മുംബൈ ഇന്ത്യൻസ് ലഖ്നൌ സൂപ്പർ ജയന്റ്സ് പോരാട്ടം

ഐ പി എൽ ( IPL ) സീസണിലെ ആദ്യ ജയം തേടി മുംബൈ (Mumbai ) ഇന്ത്യൻസ് ഇന്നിറങ്ങും.രാത്രി 7:30 ന് വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ലഖ്നൌ സൂപ്പർ ജയന്റ്സാണ് എതിരാളികൾ.

മുംബൈ ഇതേ വരെ കളിച്ച ഏഴ് മത്സരങ്ങളിലും തോൽവി അറിഞ്ഞു. ലഖ്നൌ കളിച്ച 7 മത്സരങ്ങളിൽ 4 എണ്ണത്തിൽ വിജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ തോറ്റു. രാജസ്ഥാൻ ( rajasthan ) റോയൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

അതേസമയം ട്വൻറി – 20 ക്രിക്കറ്റിൽ നേട്ടത്തിന്റെ നിറവിലാണ് മലയാളികളുടെ അഭിമാന താരം സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസിനായി ഇറങ്ങിയ നൂറാമത്തെ മത്സരത്തിലായിരുന്നു ട്വന്റി-20 കരിയറിലെ സഞ്ജുവിന്റെ അയ്യായിരം റൺസ് നേട്ടം.

ട്വൻറി – 20 കരിയറിൽ 5000 റൺസെന്ന നാഴികക്കല്ല് താണ്ടിയ രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസണിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.

IPL ൽ 11 മത്സരങ്ങളിൽ 3000 ൽ അധികം റൺസ് നേടിയ സഞ്ജു ആഭ്യന്തര-രാജ്യാന്തര ട്വന്റി-20 മത്സരങ്ങളിലുൾപ്പെടെയാണ് നേട്ടത്തിലെത്തിയത്. രാജസ്ഥാനൊപ്പം 100 മത്സരങ്ങൾ പൂർത്തിയാക്കിയ സഞ്ജു 2013 മുതൽ 7 സീസണുകളിൽ ടീമിന്റെ ജഴ്സിയണിഞ്ഞു.

തികച്ചും അഭിമാനകരമായ രീതിയിലാണ് നടപ്പ് സീസണിൽ രാജസ്ഥാനെ സഞ്ജു നയിക്കുന്നത്. ഡൽഹിക്കെതിരായ മത്സരത്തിൽ ടീം നേടിയ വിജയത്തിന്റെ ക്രെഡിറ്റ് തിരുവനന്തപുരംകാരനായ ഈ ക്യാപ്ടൻ കൂളിന് അവകാശപ്പെട്ടതാണ്.

ബാറ്റിംഗിൽ ഉജ്വല ഫോമിലുള്ള സഞ്ജു ഡൽഹിക്കെതിരെ 19 പന്തിൽ നിന്നും നേടിയത് 46 റൺസാണ്. 5 ബൌണ്ടറികളും കാൽ ഡസൻ സിക്സറുകളും ചാരുത ചാർത്തിയതായിരുന്നു സഞ്ജുവിന്റെ ഇടിവെട്ട് ഇന്നിങ്സ് .

242 ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായി ക്രീസ് വാണ ഈ മലയാളി നായകന് മുന്നിൽ ഡൽഹി ബോളർമാർ വെറും തല്ലു വാങ്ങികളായി.ഹൃദയം കൊണ്ട് ടീമിനെ നയിക്കുന്ന സഞ്ജുവിന്റെ അസാമാന്യ വൈഭവം രാജസ്ഥാൻ ടീമിനെ അടിമുടി മാറ്റിക്കഴിഞ്ഞു. മലയാളി നയിക്കുന്ന ടീം ഐപിഎൽ പോയിൻറ് ടേബിളിന്റെ തലപ്പത്താണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News