ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിൻ്റെ (John Paul) സംസ്കാരം ഇന്ന് നടക്കും.സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 8 ന് പൊതുദർശനത്തിനായി എറണാകുളം (ernakulam) ടൗൺ ഹാളിലേക്ക് മാറ്റി.
11 മണി വരെയാണ് ടൗൺ ഹാളിൽ പൊതുദർശനം. തുടർന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചാവറ കൾച്ചറൽ സെന്ററിൽ എത്തിക്കും. 12 .30 ന് ജോൺ പോളിൻ്റെ വസതിയായ മരട് ,സെന്റ് ആന്റണീസ് റോഡിലെ, കൊട്ടാരം എൻക്ളേവിലേക്ക് മുതദേഹം മാറ്റും.
3 മണി വരെ വീട്ടിൽ അടുത്ത ബന്ധുക്കൾക്കും മറ്റും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കും .3 മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചർച്ചിലേയ്ക്ക് അന്ത്യ ശുശ്രൂക്ഷകൾക്കായി മാറ്റും.
വൈകിട്ട് 4 നാണ് സംസ്കാരം. യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് സംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്യം നൽകും. ഇന്നലെ നടൻ മമ്മൂട്ടി(mammootty) ഉൾപ്പെടെ സിനിമാ മേഖലയിലെ ഒട്ടേറെ പ്രമുഖർ ആശുപത്രിയിൽ എത്തി ജോൺ പോളിന് അന്തിമോപചാരം അർപ്പിച്ചിരുന്നു.
സംവിധായകൻ കമൽ, ബി ഉണ്ണികൃഷ്ണൻ , ബെന്നി പി നായരമ്പലം , സിബി മലയിൽ, എസ് എൻ സ്വാമി, നിർമ്മാതാവ് ആൻ്റോ ജോസഫ് , കൊച്ചി മേയർ എം അനിൽകുമാർ, സി പി ഐ (എം) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തുടങ്ങി ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിൻ്റെ മരണവിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.