Narendra Modi : നരേന്ദ്രമോദി ഇന്ന് കശ്മീരിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ( Narendramodi) ഇന്ന് കശ്മീർ (kashmir) സന്ദർശിക്കും.പഞ്ചായത്തിരാജ് ദിനത്തിന്റെ ഭാഗമായി സാംബ ജില്ലയിലെ പാലി പഞ്ചായത്തിൽ വെച്ച് രാജ്യത്തെ പഞ്ചായത്ത് അംഗങ്ങളെ മോദി അഭിസംബോധന ചെയ്യും.

വിവിധ വികസന പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും.കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം പൊതു പരിപാടിയിൽ പങ്കെടുക്കാൻ ആദ്യമായാണ് മോദി എത്തുന്നത്.

മുൻപ് രണ്ട് തവണ ജമ്മുവിൽ എത്തിയത് സൈനിക പരിപാടിയിൽ പങ്കെടുക്കാൻ ആയിരുന്നു. കടുത്ത സുരക്ഷയിലാണ് മോദിയുടെ പൊതുപരിപാടികൾ. പ്രധാനമന്ത്രിയുടെ മൻ കി ബാത്തും ഇന്ന് നടക്കും.

അതേസമയം ജമ്മു കാശ്മീരിൽ സിഐഎസ് എഫ് വാഹനത്തിന് നേരെ ക‍ഴിഞ്ഞ ദിവസവും ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായി. ഗ്രനേഡ് ആക്രമണത്തിൽ എഎസ് ഐ വീരമൃത്യു വരിച്ചു. ചദ്ദ ക്യാമ്പിന് സമീപമായിരുന്നു ആക്രമണം നടന്നത്.

ഭീകരരുടെ ആക്രമണത്തിൽ ഒൻപത് സിഐഎസ് എഫ് ജവാന്മാർക്ക് പരുക്കേറ്റു. പതിനഞ്ച് സിഐഎസ് എഫ് ജവാന്മാരാണ് ബസിൽ ഉണ്ടായിരുന്നത്.

അതേസമയം സുജ്വാനിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു സന്ദർശിക്കാനിരിക്കെയായിരുന്നു ഭീകരാക്രമണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here