France : ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് ; ജനവിധി തേടി മാക്രോണും ലെ പെന്നും

ഫ്രാൻസിൽ (france) പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്. രണ്ടാംവട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ഇമാനുവൽ മാക്രോണും(Emmanuel Macron) തീവ്ര വലതുപക്ഷക്കാരിയായ മറീൻ ലെ പെന്നും തമ്മിലാണ് മത്സരം.

എപ്രിൽ പത്തിന് 12 പേർ മത്സരിച്ച ആദ്യവട്ട വോട്ടെടുപ്പിൽ മാക്രോണിന് 27.8 ശതമാനവും ലെ പെന്നിന് 23.2 ശതമാനവും വോട്ട് ലഭിച്ചു. ഇടതുപക്ഷ സ്ഥാനാർഥി ഴോൺലുക് മെലോഷോ 22 ശതമാനം വോട്ട് നേടി മൂന്നാമതെത്തി. വീണ്ടും തെരഞ്ഞെടുത്താൽ 2022ൽ ജാക്വസ് ചിരാകിനുശേഷം അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ പ്രസിഡന്റാകും മാക്രോൺ.

വിജയിച്ചാൽ ഫ്രാൻസിൽ പ്രസിഡന്റാകുന്ന ആദ്യ സ്ത്രീയാകും ലെ പെൻ.2017ലെ തെരഞ്ഞെടുപ്പിലും ഇരുവരുമായിരുന്നു നേർക്കുനേർ. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ തുടർന്നുള്ള സാഹചര്യം വോട്ടെടുപ്പിൽ പ്രതിഫലിക്കും. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ഫ്രാൻസ് തുടരുന്നതിൽ എതിർപ്പുള്ളയാളാണ് ലെ പെൻ. യൂറോപ്പിലെ ശക്തനായ നേതാവെന്ന പ്രതിച്ഛായ ഗുണമാകുമെന്നാണ് മാക്രോണിന്റെ പ്രതീക്ഷ.

ഇന്ധനവില വർധന, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം, അഭയാർഥി പ്രതിസന്ധി തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ് ലെ പെൻ മാക്രോണിനെ പ്രതിരോധത്തിലാക്കുന്നത്. വാക്സിൻ നിർബന്ധമാക്കിയതടക്കം കൊവിഡ് നിയന്ത്രണങ്ങളും രാജ്യത്ത് പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ ലെ പെന്നിന്റെ തീവ്ര വലതു നിലപാടുകളാണ് മാക്രോണിന്റെ പ്രചരണായുധം.

മുസ്ലിം സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കണമെന്നും അഭയാർഥി പ്രവാഹം നിയന്ത്രിക്കണമെന്നും ലെ പെൻ നിലപാടെടുത്തിരുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്ന അഭിപ്രായ സർവേകളിൽ ഇമ്മാനുവൽ മാക്രോണിനാണ് നേരിയ മുൻതൂക്കം. എന്നാൽ രണ്ട് സ്ഥാനാർഥികളോടും മമതയിലാത്ത വലിയൊരു വിഭാഗം ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്നും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News