RESHMA : ജാമ്യത്തിലിറങ്ങിയ രേഷ്മയെ ജയിലിൽ സ്വീകരിക്കാനെത്തിയത് BJP നേതാവ്

ഹരിദാസൻ വധക്കേസ് (haridasan ) പ്രതിയെ ഒളിപ്പിച്ച അധ്യാപിക, ജാമ്യത്തിലിറങ്ങിയ രേഷ്മയെ (reshma) ജയിലിൽ സ്വീകരിക്കാനെത്തിയത് ബി ജെ പി (bjp ) നേതാവ്.ബി ജെ പി നേതാവ് കെ അജേഷ് ആയിരുന്നു രേഷ്മയെ സ്വീകരിച്ചത്. തലശ്ശേരി നഗരസഭ കൗൺസിലറും ബി ജെ പി മണ്ഡലം പ്രസിഡണ്ടുമാണ് കെ അജേഷ്. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു..

രേഷ്മയ്ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.15 ദിവസത്തേക്ക് ന്യൂമാഹി,പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമാണ് ജാമ്യ വ്യവസ്ഥ.

വെള്ളിയാഴ്ച രാത്രിയാണ് ഹരിദാസൻ വധക്കേസ് പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച രേഷ്മ അറസ്റ്റിലായത്.പുന്നോൽ അമൃത വിദ്യാലയം അധ്യാപിക പാലയാട്ടെ ശ്രീനന്ദനത്തിൽ രേഷ്മയുടെ പാണ്ട്യാല മുക്കിലെ വീട്ടിലാണ് പ്രതി നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത്.

പ്രതിയെ ഒളിവിൽ പാർപ്പിച്ചുവെന്നും ഭക്ഷണം ഒരുക്കുന്നതുൾപ്പെടെ മറ്റ് സഹായങ്ങൾ ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്.ഈ മാസം 17 മുതലാണ് പാണ്ട്യാല മുക്കിലെ രേഷ്മയുടെ ആൾത്താമസമില്ലാത്ത വീട്ടിൽ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത്.

രേഷ്മയുടെ ഭർത്താവ് വിദേശത്താണ്.ആണ്ടലൂർ കാവിനടുത്ത വീട്ടിലാണ് രേഷ്മയും മക്കളും താമസിക്കുന്നത്.പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് ശേഷം രാത്രിയും പകലും രേഷ്മ പാണ്ട്യാല മൂക്കിലെ വീട്ടിൽ പലതവണ എത്തിയിരുന്നു.അതേ സമയം രേഷ്മയുടെ ഭർത്താവ് ആർ എസ് എസ് അനുഭാവിയാണെന്നും സിപി ഐ എം പ്രവർത്തകനാണ് എന്ന മാധ്യമ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.

പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ.വിദ്യാലയത്തിലേക്കും തിരിച്ചും നിജിൽ ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു യാത്ര ചെയ്തിരുന്നത്.പ്രതിയാണെന്ന് അറിഞ്ഞ് കൊണ്ടാണ് നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചത്.ഇത് അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here