Real Betis : സ്പാനിഷ് കിങ്സ് കപ്പ് റയൽ ബെറ്റിസിന്

സ്പാനിഷ് കിങ്സ് കപ്പ് റയൽ ബെറ്റിസിന്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൌട്ടിലേക്ക് നീണ്ട ഫൈനലിൽ 5-4 ന് വലൻസിയയെ തോൽപിച്ചാണ് കിരീട നേട്ടം.

16 വർഷത്തെ കിരീട വരൾച്ചക്ക് ആണ് ബെറ്റിസ് അന്ത്യം കുറിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 നു സമനിലയിലായിരുന്നു. ബെറ്റിസിന്റെ മൂന്നാം സ്പാനിഷ് കിങ്സ് കപ്പാണിത്.

ജർമ്മൻ ഫുട്ബോൾ ലീഗ് കിരീടം തുടർച്ചയായ പത്താം തവണയും ബയേൺ മ്യൂണിച്ചിന്

ജർമ്മൻ ഫുട്ബോൾ ലീഗ് കിരീടം തുടർച്ചയായ പത്താം തവണയും ബയേൺ മ്യൂണിച്ച് സ്വന്തമാക്കി. ബുണ്ടസ് ലീഗയിൽ പരമ്പരാഗതവൈരികളായ ഡോർട്മുണ്ടിനെ 3-1 ന് തോൽപിച്ചാണ് ബയേണിന്റെ കിരീട നേട്ടം.

സെർജി ഗ്നാബറി, ലെവൻഡോസ്കി, ജമാൽ എന്നിവർ ബയേണിനായി സ്കോർ ചെയ്തു. 3 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ബയേൺ കിരീടം ഉറപ്പാക്കിയത്.31 മത്സരങ്ങളിൽ 75 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്ന ബയേണെ മറികടക്കാൻ ഇനി ഡോർട്നുണ്ടിനാകില്ല. .

2012-13 സീസൺ മുതൽ ബയേൺ മാത്രമെ ബുണ്ടസ് ലീഗ നേടിയിട്ടുള്ളൂ. മൊത്തത്തിൽ ബയേണിന്റെ 32-ാം ജർമ്മൻ ലീഗ് കിരീടം കൂടിയാണിത്.

ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിച്ച് പി എസ് ജി

ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിച്ച് പി എസ് ജി.ലെൻസിനെ 1-1 ന് സമനിലയിൽ കുരുക്കിയതോടെയാണ് പി എസ് ജി കിരീടം ഉറപ്പിച്ചത്.ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68ആം മിനുട്ടിൽ ലയണൽ മെസ്സി ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്.

നെയ്മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. 88-ാം മിനുട്ടിൽ ജീനിലൂടെ ആണ് ലെൻസ് സമനില നേടിയത്.34 മത്സരങ്ങളിൽ നിന്ന് 78 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള മാഴ്സക്ക് 62 പോയന്റും.

പി എസ് ജിക്ക് ഇത് പത്താം ഫ്രഞ്ച് ലീഗ് കിരീടമാണ്.ഈ കിരീട നേട്ടത്തോടെ സെന്റ് എറ്റിയനൊപ്പം ഫ്രാൻസിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം നേടിയ ടീമായി പി എസ് ജി മാറി‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News