തിരുവനന്തപുരം വർക്കല (Varkala) ഹെലിപ്പാട് മേഖലയിൽ കരകൗശല സാധനങ്ങളും തുകൽ വസ്തുക്കളും വിൽക്കുന്ന കടയിൽ തീപ്പിടുത്തം(fire). പുലർച്ചെ 2 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
അതിരാവിലെ പ്രഭാത സവാരിക്കെത്തിയവരാണ് തീ പടരുന്നത് കണ്ടത്. കർണ്ണാടക സ്വദേശിയുടെ, കരകൗശല സാധനങ്ങളും തുകൽ വസ്തുക്കൾ വസ്ത്രങ്ങൾ എന്നിവ വിൽക്കുന്ന ഷോപ്പിനാണ് തീ പിടിച്ചിത്. തീപ്പിടുത്ത കാരണം വ്യക്തമല്ല.
വർക്കല ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.വാഹനം എത്തിപ്പെടാൻ കഴിയാത്ത മേഖല ആയത് കൊണ്ട് തന്നെ ഫയർഫോഴ്‌സിന്‍റെ മണിക്കൂറുകൾ നീണ്ട ശ്രമ ഫലത്തിന് ഒടുവിലാണ് തീ അണച്ചത്.
അടുത്തുള്ള റിസോർട്ടുകളിലേക്ക് തീ പടർന്നിട്ടില്ല. 3 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടാവുമെന്നാണ് ഫയർഫോഴ്സ് പറയുന്നത്.എന്നാൽ 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണ് കട ഉടമ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.