Covaxin: ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ നല്‍കാമെന്ന ശുപാർശയുമായി ഡിസിജിഐ വിദഗ്ധ സമിതി

ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്സിൻ (Covaxin) നല്‍കാമെന്ന് ശുപാർശ. ഡിസിജിഐ വിദഗ്ധ സമിതിയാണ് ശുപാർശ നല്‍കിയത്. നിലവിൽ 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നല്‍കുന്നത്.

അതേസമയം മാസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് (covid) കേസുകൾ വീണ്ടും വർധിച്ചു. 2,593 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.സജീവ കേസുകൾ 15,873 ആയി. 33 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ദില്ലിയിലും (delhi ) കൊവിഡ് കേസുകൾ വലിയ രീതിയിൽ വ്യാപിക്കുകയാണ്. ശനിയാഴ്ച മാത്രം 1000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് ദില്ലിയില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

രോഗികളുടെ എണ്ണം കൂടിയതോടെ പൊതുഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ദില്ലി സർക്കാർ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് സർക്കാർ അറിയിച്ചു.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദില്ലിക്ക് പുറമെ ഉത്തർപ്രദേശ്, ഹരിയാന, തമിഴ്‌നാട് (tamilnadu) എന്നീ സംസ്ഥാനങ്ങളും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.

രാജ്യത്ത് ഉയർന്നുവരുന്ന കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഏപ്രിൽ 27 ന് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും കൂടിക്കാഴ്ച.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വിഷയത്തിൽ അവതരണം നടത്തുമെന്ന് അധികൃതർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News