ലോകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയുടെ ശിക്ഷ നടപ്പിലാക്കി

ലോകത്തിൽ ഏറ്റവും പ്രായം കൂടിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പിലാക്കി. ഒരു പൊലീസ്(police) ഉദ്യോ​ഗസ്ഥനെ കൊലപ്പെടുത്തി (murder) എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. റിപ്പോർട്ടുകൾ പ്രകാരം, 1990 ജൂണിൽ ഹൂസ്റ്റൺ പൊലീസ് ഓഫീസർ ഇർബിയെ(Houston police officer Irby) വെടിവെച്ച് കൊന്നതിന് ശേഷമാണ് കാൾ വെയ്ൻ ബൻഷൻ(Carl Wayne Buntion) എന്ന ഇയാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 78 വയസുകാരനായ ഇയാൾ നേരത്തെ ചെയ്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയായിരുന്നു. അതിനിടയിൽ പരോളിലിറങ്ങിയപ്പോഴാണ് പൊലീസുകാരനെ കൊലപ്പെടുത്തുന്നത്.

ഇർബി 20 വർഷത്തിലേറെയായി പൊലീസ് സേനയിൽ ജോലി ചെയ്യുന്നയാളായിരുന്നു. ഇർബി പിടികൂടിയ കാറിലെ യാത്രക്കാരനായിരുന്നു ബൻഷൻ. 1991 -ൽ ബൻഷൻ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പതിറ്റാണ്ടുകളോളം ജയിലിൽ കിടക്കുകയും ചെയ്തു. 2009 -ൽ, ഒരു അപ്പീൽ കോടതി ശിക്ഷ ഒഴിവാക്കി. എന്നിരുന്നാലും, മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഇയാൾക്ക് വധശിക്ഷ തന്നെ വിധിച്ചു. തന്റെ വധശിക്ഷ ഒഴിവാക്കാനുള്ള ഇയാളുടെ അഭ്യർത്ഥന യുഎസ് സുപ്രീം കോടതി നിരസിച്ചു.

ഏപ്രിൽ 21 -ന് വ്യാഴാഴ്ച, ടെക്സസിലെ ഹണ്ട്‌സ്‌വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ച് ഇയാളുടെ വധശിക്ഷ നടപ്പിലാക്കി.വധിക്കപ്പെടുന്നതിന് മുമ്പ്, ഇർബിയുടെ കുടുംബം ഒരു കാര്യം അറിയണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് ബൻഷൻ പറഞ്ഞു. “ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് പശ്ചാത്താപമുണ്ട്. അവരുടെ പിതാവിനെയും മിസ് ഇർബിയുടെ ഭർത്താവിനെയും കൊന്നത് അവർ മറന്നു കാണണമേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാൻ എന്നെങ്കിലും നിങ്ങളെ സ്വർഗത്തിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു, നിങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ഞാൻ നിങ്ങളെ ആലിംഗനം ചെയ്യും” എന്നാണ് ഇയാൾ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News