
അപകടകരമായ ഡ്രൈവിങ്ങിനെതിരെ പ്രതികരിച്ചതിന് നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ യുവതികള്‍ക്ക്(women) യുവാവിന്റെ മര്‍ദ്ദനം(beaten). സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് നേതാവിന്റെ(muslim league leader ) മകനാണ് ഇബ്രാഹിം ഷബീർ(ibrahim shabeer ) .
കഴിഞ്ഞ 16-നാണ് കേസിനാസ്പദമായ സംഭവം. അപകടകരമായ ഡ്രൈവിങ്ങിനെതിരെ പ്രതികരിച്ചതിന് നടുറോഡില്‍ വച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരികളെ യുവാവ് മര്‍ദ്ദിക്കുകയായിരുന്നു.
ദേശീയപാത പാണമ്പ്രയിൽ വച്ചായിരുന്നു മർദ്ദനം .സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാറുകൊണ്ട് സ്‌കൂട്ടർ തടഞ്ഞുനിര്‍ത്തി യാത്രക്കാർ നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ ആക്രമണം.
പരപ്പനങ്ങാടി സ്വദേശിനികളായ യുവതികളുടെ പരാതിയില്‍ യുവാവിനെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ സി.എച്ച്. മഹമൂദ് ഹാജിയുടെ മകനാണ് ഇബ്രാഹിം ഷബീർ .
വാഹനം തടഞ്ഞു നിർത്തിയതിനും കൈ കൊണ്ട് അടിച്ചതിനുമാണ് കേസെടുത്തത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ തേഞ്ഞിപ്പലം പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ വനിതാ കമ്മീഷനെ സമീപിക്കാനാണ് പെൺകുട്ടികളുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here