പാലക്കാട് ആർഎസ്എസ് (rss ) പ്രവർത്തകൻ ശ്രീനിവാസൻ (srinivasan) വധക്കേസിൽ രണ്ടു പേർ കൂടി പൊലിസ്(police) പിടിയിൽ.പിടിയിലായവരിലൊരാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. കൊലയാളി സംഘത്തിലുള്ള മറ്റു അഞ്ചുപേരെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരാണ് പിടിയിലായത്. ഇതോടെ ശ്രീനിവാസൻ വധത്തിൽ പിടിയിലായവരുടെ എണ്ണം 12 ആയി.
ആറുപേരാണ് ശ്രീനിവാസൻ വധത്തിൽ നേരിട്ടുപങ്കെടുത്തത്.ഗൂഢാലോചന നടത്തിയവരും കൊലയാളി സംഘത്തിന് സഹായം ചെയ്തവരുമുൾപ്പെടെ പത്തുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പതിനാറുപേരാണ് പ്രാഥമികമായി തയ്യാറാക്കിയ പ്രതിപ്പട്ടികയിലുള്ളത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാവുമെന്നും ഐജി അശോക് യാദവ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ മൂന്നുപ്രതികളും നേരത്തേ പിടിയിലായിരുന്നു. കൂടുതൽ പേർക്ക് പങ്കില്ല. സംഘർഷ സാധ്യതയുള്ളതിനാൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 28 വരെ നീട്ടിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.