സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാൽ തെറ്റി:സോഷ്യൽ മീഡിയയിൽ തരംഗമായ റാംപ് ചിത്രം

പെണ്ണഴകിന്‌ അളവുകോൽ കൽപ്പിച്ചു നൽകുന്നവർക്ക് മുന്നിലൂടെയാണ് സ്‌ട്രെച് മാർക്കുള്ള വയറുമായി ഒരുവൾ കടന്നു വരുന്നത്. ഒതുങ്ങിയ അരക്കെട്ടും സീറോ സൈസും മാത്രം റാംപിൽ കണ്ട് ശീലിച്ചവർക്ക് മുന്നിലൂടെയാണ് അവൾ എത്തിയത്.ആത്മവിശ്വാസത്തിന്റെ സൗന്ദര്യ മായി മാറിയ ആ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി.സ്ത്രീകൾ ഒന്നടങ്കം പറഞ്ഞു ഇത് ഞാനാണ് എന്ന്.

ഈ ചിത്രത്തെ മുൻനിർത്തി ഹൃദ്യമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രുതി കിഷൻ കുരുവി.

‘അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കൽപമെന്നുപറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്. സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാൽ തെറ്റി.സൗന്ദര്യ മത്സരങ്ങളിൽ, ഫാഷൻ ഷോകളിൽ, പരസ്യ ചിത്രങ്ങളിൽ സിനിമയിൽ എല്ലാം തന്നെ വടിവൊത്ത ശരീരമുള്ള വെളുത്ത് തുടുത്തവരെ മാത്രം കാണാൻ കഴിയുന്നു. അവിടെ ഇങ്ങനെയൊരു ചിത്രം തടിയുടെ പേരിൽ വേട്ടയാടപ്പെടുന്നവർക്ക് നൽകുന്ന കോൺഫിഡൻസ് ചില്ലറയല്ല.’– ശ്രുതി കുറിക്കുന്നു.

പ്രസവം കഴിഞ്ഞ സ്ത്രീ തന്റെ ആകാരഭംഗി നഷ്ടപ്പെട്ട, പാടുകളുള്ള വയര്‍ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ റാംപ് വോക്ക് ചെയ്യുന്ന മനോഹരമായ കാഴ്ച ലാക്മെ ഫാഷന്‍ വീക്കില്‍ ലോകം കണ്ടു. പാടുകള്‍ ഇല്ലാത്ത അഴകളവുകള്‍ അല്ല യഥാര്‍ത്ഥ സൗന്ദര്യമെന്നും എല്ലാവര്‍ക്കും റാംപിലേക്കിറങ്ങാമെന്നും തെളിയിക്കുകയാണ് ഈ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലേഡി.

സമാനമായ പാടുകളുള്ള ഒട്ടനവധി പെണ്‍കുട്ടികളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന വികാരങ്ങളാണ് ഇവിടെ സൗന്ദര്യം. ലാക്മെ ഫാഷന്‍ വീക്ക്, ഫാഷന്‍ ലോകത്ത് മറ്റൊരു വിപ്ലവമാണ് തീര്‍ത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News