George Joseph: ‘എസ് പി ആകാത്ത വ്യക്തി എങ്ങനെ റിട്ടയേര്‍ഡ് എസ്‌പിയാകും’; ചാനലുകാരുടെ എല്‍ഡിഎഫ് വിമര്‍ശകന്‍ ജോര്‍ജ് ജോസഫിനെതിരെ കെ എസ് അരുണ്‍കുമാര്‍

ചാനല്‍ ചര്‍ച്ചകളില്‍ എല്‍ഡിഎഫ്(LDF) സര്‍ക്കാരിനേയും സിപിഐഎമ്മിനേയും(CPIM) വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസര്‍ ജോര്‍ജ് ജോസഫിനെതിരെ രേഖകള്‍ സഹിതം ഗുരുതര ആരോപണവുമായി സിപിഐഎം നേതാവ് കെ എസ് അരുണ്‍കുമാര്‍(K S Arun kumar). ജോര്‍ജ് ജോസഫ്(george joseph) സര്‍വീസിലിരിക്കെ ഒരിക്കല്‍ പോലും എസ്‌പി ആയിട്ടില്ലെന്നും എസ് പി ആകാത്തയാള്‍ എങ്ങനെ റിട്ടയേര്‍ഡ് എസ്‌പി ആകുമെന്നും അരുണ്‍കുമാര്‍ തെളിവുകള്‍ നിരത്തി ചോദിക്കുന്നു.

റിട്ടയേര്‍ഡ് എസ് പി എന്ന പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വലിയ മാതൃക പൊലീസുകാരനായി ചാനല്‍ റൂമില്‍ ഇരുന്നുതള്ളുന്ന ജോര്‍ജ് ജോസഫിനെ കുറിച്ചന്വേഷിച്ചു കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് അരുണ്‍കുമാര്‍ ഫേസ്‌ബുക്കില്‍ എഴുതുന്നു.

ജോര്‍ജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ പിഒ, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സര്‍വീസ് ജീവിതത്തില്‍ ഒരിക്കലും എസ്‌പി ആയിട്ടില്ലെന്നും സര്‍വീസില്‍ ഇരുന്നപ്പോള്‍ പല തവണയായി അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്നും മൂന്ന് തവണ സസ്പെന്റ് ചെയ്യപ്പെടുകയും വേതന വര്‍ധനവ് നാല് തവണ തടഞ്ഞിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക് കുറിപ്പ്

ചാനൽ ചർച്ചകളിൽ LDF ഗവൺമെൻറിനെയും പ ലീസിനെയും പ്രത്യേകിച്ച് CPIM നെ വിമർശിക്കാനായി വിവിധ ചാനലുകൾ കെട്ടി എഴുന്നൂള്ളിച്ച് ഇരുത്തിയിരിക്കുന്ന ഈ “റിട്ട. എസ്.പി ” ശ്രീ ജോർജ് ജോസഫിനെ നിങ്ങൾ അറിയുമോ?

ഇദ്ദേഹം റിട്ട. എസ്.പി എന്ന പേരിൽ കഴിഞ്ഞ 10 വർഷമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നു. വലിയ മാതൃക പോലീസുകാരനായി ചാനൽ റൂമിൽ ഇരുന്നു തള്ളുന്ന ഈ മാന്യനെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

ശ്രീ. ജോർജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ PO, ഇടുക്കി എന്ന അഡ്രസിലുള്ള ഇദ്ദേഹം സർവ്വീസ് ജീവിതത്തിൽ ഒരിക്കലും എസ്.പി ആയിട്ടില്ല.

സർവ്വീസ് ജീവിതത്തിൽ എസ്.പി ( സൂപ്രണ്ട് ഓഫ് പോലീസ് ) ആകാത്തയാൾ എങ്ങനെ റിട്ട. എസ്.പി ആകും?
സർവ്വീസിൽ ഇരുന്നപ്പോൾ ചെയ്ത വിവിധ തോന്നിവാസങ്ങളുടെ പേരിൽ താഴെ പറയുന്ന നടപടികൾ ഏറ്റുവാങ്ങി.

25/09/1982- സർവ്വീസിൽ നിന്ന് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.
04/12/81 – ൽ 6 മാസത്തേക്ക് ഇൻക്രിമെന്റ് തടഞ്ഞു.
1.01.85 – വാർഷിക വേതന വർദ്ധനവ് 3 വർഷത്തേക്ക് തടഞ്ഞ് ഉത്തരവായി.
04.04. 92 മുതൽ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
17.06.94 ൽ അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.
26.07.94 – ലെ ഉത്തരവ് പ്രകാരം ഒരു Censure നൽകിയിട്ടുണ്ട്.
07.10. 94- അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News