Congress: കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ചേനക്കാര്യം: എം എം ഹസന്‍

കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ചേനക്കാര്യം എന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ . കഴക്കൂട്ടത്തെ പോലീസ് നടപടിയെ പറ്റി വിശദീകരിക്കാന്‍ (Media)മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ആയിരുന്നു ഹസന്റെ പ്രതികരണം. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി (Fake) വ്യാജ അംഗത്വം ചേര്‍ത്തതായി ആക്ഷേപം ഉണ്ടെന്ന ചോദ്യത്തിനായിരുന്നു ഹസന്റെ മറുപടി.


അതേസമയം അംഗത്വവിതരണം പൂര്‍ത്തിയാക്കാന്‍ ഹെക്കമാന്‍ഡ് സമയം നീട്ടിനല്‍കിയിട്ടും ഫലമുണ്ടായില്ല. കെപിസിസി നേതൃത്വത്തിന് കണക്കിന്റെ കാര്യത്തില്‍ ഒരു എത്തും പിടിയുമില്ല. ഡിസിസികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആകെ ചേര്‍ത്തത്തത് 20 ലക്ഷത്തിന് താഴെ മെമ്പര്‍ഷിപ്പാണെന്നാണ് വിവരം. അന്തിമലിസ്റ്റ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം പറയുന്നത്. വീടുകയറി അംഗങ്ങളെ ചേര്‍ക്കണമെന്ന നിര്‍ദേശം മിക്ക ജില്ലയിലും നടന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News