കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കെ.എ.സമദ് മൗലവി അന്തരിച്ചു

കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണാർമല കെ.എ.സമദ് മൗലവി (74) അന്തരിച്ചു.

മാപ്പിളപ്പാട്ട് കവിയുമായ സമദ് മൗലവി ദീർഘകാലം ജിദ്ദ പ്രവാസിയായിരുന്നു.വൈകിട്ട് 3ന് മണ്ണാർമല ജുമാ മസ്ജിദിൽ ജനാസ നമസ്ക്കാരം.

കെ.എ.സമദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കേരള ജംഇയ്യത്തുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മണ്ണാർമല കെ.എ.സമദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ജിദ്ദയിൽ പ്രവാസിയായിരുന്ന അദ്ദേഹം മതപണ്ഡിതൻ,
മാപ്പിളപ്പാട്ട് കവി എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News