സന്തോഷ് ട്രോഫി; കേരള ടീമിന്റെ ഗോള്‍ വേട്ടക്കാരനായി ജിജോ ജോസഫ്

സന്തോഷ് ട്രോഫിയിൽ സെമി ഉറപ്പാക്കിയ കേരള ടീമിലെ സൂപ്പർ താരമാണ് നായകൻ ജിജോ ജോസഫ് . നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് ടീമംഗങ്ങളുടെ സ്വന്തം ടുട്ടു പേരിലാക്കിയത്.സന്തോഷ് ട്രോഫി കളിക്കുന്ന കേരള ടീമിലെ ഏറ്റവും പരിചയ സമ്പന്നനാണ് നായകൻ ജിജോ ജോസഫ് എന്ന ടുട്ടു.

2014 മുതൽ (Kerala team) കേരള ടീമിൽ അംഗമായ ടുട്ടുവിന് ഇത് ഏഴാമത് സന്തോഷ് ട്രോഫി യാണ്.തോൽവി അറിയാതെ കേരളം എ ഗ്രൂപ്പിൽ നിന്നും സെമിയിൽ കടന്നപ്പോൾ കാൽപന്ത് കളി പ്രേമികളുടെ മുഴുവൻ മനം കവർന്നത് ഈ ഏഴാം നമ്പറുകാരനാണ്.

നാല് മത്സരങ്ങളില്‍നിന്ന് ഒരു ഹാട്രിക് അടക്കം അഞ്ച് ഗോളുകളാണ് ഇതുവരെ ജിജോ സ്വന്തമാക്കിയത്.ആദ്യ മത്സരത്തില്‍ രാജസ്ഥാന് എതിരേയായിരുന്നു ജിജോ ജോസഫിന്റെ ഹാട്രിക്. പഞ്ചാബിനെതിരെ രണ്ടു ഗോൾ കൂടി നേടിയതോടെ ജിജോ നടപ്പ് സീസൺ സന്തോഷ് ട്രോഫിയിലെ ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡ്, ഫോര്‍വേഡ് പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജിജോ ജോസഫിനെ സ്വന്തമാക്കാനായി ഈസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള ഐ എസ് എൽ ക്ലബ്ബുകളാണ് ഇപ്പോൾ രംഗത്തുള്ളത്.തൃശൂർ മുളങ്കുന്നത്തുകാവ്‌ സ്വദേശിയായ ജിജോ ജോസഫ്‌ കേരളവർമ കോളേജ്‌ ടീമിൽ കളിച്ചാണ്‌ (football)കാൽപ്പന്തുകളിയുടെ ആദ്യ ചുവടുവയ്‌ക്കുന്നത്.

കലിക്കറ്റ്‌ സർവകലാശാല, എഫ്‌സി കേരള ടീമുകളിൽ മധ്യനിരയിൽ തിളങ്ങിയ ടുട്ടു സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ജീവനക്കാരനും നിലവിൽ കെഎസ്‌ഇബി താരവുമാണ്‌. കിരീടത്തിന് രണ്ട് ജയം മാത്രം അകലെയുള്ള കേരളത്തിന് സ്വപ്ന നേട്ടം സമ്മാനിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ടുട്ടു എന്ന ജിജോ ജോസഫ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News