
പതിനാറുകാരിയെ സുഹൃത്ത് വീട്ടിലേക്കു വിളിച്ചുവരുത്തി ഇരുവരും തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം. പ്രണയനൈരാശ്യമാണ് തീക്കൊളുത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിനിയായ പതിനാറുകാരിയെ നേരത്തേ അയൽവാസിയായിരുന്ന സുബ്രമണ്യനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തി തീക്കൊളുത്തിയത്. പിറന്നാൾ ആഘോഷിയ്ക്കാനെന്നു പറഞ്ഞാണ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചിരുന്നത്.
സംഭവസമയത്ത് സുബ്രമണ്യന്റെ വീട്ടിൽ മറ്റാരുമില്ലായിരുന്നു. അച്ഛൻ ക്ഷേത്രത്തിലേക്കും അമ്മ പാലുവാങ്ങാനായും ഇറങ്ങിയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ബഹളം കേട്ട് അയൽവാസികളെത്തി. ഉടൻ ഇരുവരെയും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇരുവർക്കും അമ്പത് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.
പ്രായപൂർത്തിയായ ശേഷം വിവാഹം നടത്താമെന്നു ബന്ധുക്കൾ ധാരണയിലായിരുന്നുവെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സുബ്രമണ്യന്റെ അമ്മ പൊലീസിനോട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here