Pachadi:മാവിന്റെ തളിരില കൊണ്ട് കിടുക്കാച്ചി പച്ചടി

മാങ്ങ പോലെ തന്നെ ഏറെ ഗുണങ്ങളുള്ളതാണ് മാവിലയെന്നറിയാമോ. ഇന്ന് മാവിന്റെ തളിരില കൊണ്ട് ഒരു സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കിയാലോ…

ആവശ്യമായ ചേരുവകള്‍…

1. മാവിന്റെ തളിരില ( അരിഞ്ഞത് ) അര കപ്പ്
2. തേങ്ങ ചിരകിയത് 1/4 കപ്പ്
ജീരകം ഒരു ചെറിയ സ്പൂണ്‍
കടുക് 1/4 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
പച്ചമുളക് ഒരെണ്ണം
ഉപ്പ് ആവശ്യത്തിനു
3. തൈര് മുക്കാല്‍ കപ്പ്
4. ഉലുവപ്പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം…

* ഒരു ചീന ചട്ടിയില്‍ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവക വഴറ്റുക.
* അതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ അരച്ചു ചേര്‍ക്കുക. തണുത്തു കഴിയുമ്പോള്‍ തൈരും ഉലുവപ്പൊടിയും ചേര്‍ത്തു വാങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here