kuwait: കുവൈത്തില്‍ 17കാരനായ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനി യുവാവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഖൈത്താന്‍ പ്രദേശത്തെ വീട്ടില്‍ 17കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു. മുറിയിലെ സീലിങില്‍ കയറില്‍ തൂങ്ങിയ നിലയിലാണ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് മെഡിസില്‍ വിഭാഗത്തിന് കൈമാറി. ആത്മഹത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടണ്ട്. ആത്മഹത്യയുടെ കാരണം വ്യകതമല്ല.

ഒമാനില്‍ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
പ്രവാസി യുവാവിനെ ഒമാനിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഒമാൻ: ആലപ്പുഴ കായകുളം സ്വദേശി അജീഷിനെ (37) ദുഖത്തെ താമസ സ്ഥലത്ത് തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു അജീഷ്. സലാല സനായിയ്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ നാല് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു അജീഷ്. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളായി ദുഖത്തായിരുന്നു താമസം. താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് മ്യതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News