മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ കിംഗായിരുന്ന ബാബു ആന്റണി ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ പുറത്തായി. തന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്ന ബാബു ആന്റണി സാമൂഹ്യ മാധ്യമങ്ങളില്‍ താന്‍ പാടിയ ഗാനങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ബാബു ആന്റണിയുടെ ഗാനങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ പുറത്തുന്നിരിക്കുകയാണ്.
ദ റെഡെംപ്ഷന്‍ എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. ബാബു ആന്റണിയുടേത് തന്നെയാണ് ആശയവും. ബാബു ആന്റണി തന്നെ പാടുകയും ചെയ്തിരിക്കുന്നു. ഗോപകുമാറും നവീന്‍ രാജുമാണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫാദര്‍ ലിനോ പുത്തന്‍വീട്ടിലാണ് ഗാന രചനയും സംഗീത സംവിധാനവും. മികച്ച പ്രതികരണമാണ് ബാബു ആന്റണിയുടെ മ്യൂസിക് വീഡിയോയ്ക്ക് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here