ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണം; കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്

ടെലിവിഷന്‍ ചാനലുകളില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന സംവാദങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന താക്കീത്. യുക്രൈന്‍ യുദ്ധം, ജഹാന്‍ഗീര്‍പുരി സംഘര്‍ഷം എന്നിവയില്‍ ചാനലുകള്‍ പരിധിവിട്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം ഈ പശ്ചാത്തലത്തിലാണ് പ്രോഗ്രാം കോഡ് കര്‍ശനമായി പാലിക്കണമെന്ന് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പ്രോഗ്രാം കോഡ് ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്.

1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്‌സ് നിയമത്തിലെ സെഷന്‍ 20ലെ പ്രോഗ്രാം കോഡ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. സംവാദങ്ങളില്‍ പങ്കെടുക്കുന്നവരുടെ ചില പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ഉണര്‍ത്തുമെന്നും കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കാന്‍ സാദ്ധ്യതയുള്ള തരത്തിലുള്ള പരാമര്‍ശങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്.

പ്രകോപനപരവും സാമൂഹികമായി സ്വീകാര്യമല്ലാത്തതുമായ ഭാഷ, വര്‍ഗീയ പരാമര്‍ശങ്ങള്‍ എന്നിവ സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാലത്ത് ടിവി ചാനലുകള്‍ യുദ്ധവും കലാപവും പോലെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണെന്നും കേന്ദ്രം വിമര്‍ശിച്ചു. ഇതുസംബന്ധിച്ച സംവാദങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പലതും സെന്‍സേഷണലായതും സാമൂഹികമായി അംഗീകരിക്കപ്പെടാത്ത ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിക്കുന്ന തരത്തിലുള്ളതുമാണ്.

പല പരിപാടികളും വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതും സ്ഥിരീകരിക്കാത്തവയുമാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. യുക്രെയ്ന്‍-റഷ്യന്‍ സംഘര്‍ഷവും വടക്ക്-പടിഞ്ഞാറന്‍ ദില്ലിയിലെ കലാപവും ചില ചാനലുകള്‍ കൈകാര്യം ചെയ്തത് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉപയോഗിച്ചായിരുന്നു.

സഭ്യമല്ലാത്തതും പ്രകോപനപരവുമായ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത് പ്രോഗ്രാം കോഡിന്റെ ലംഘനമാണ്. യുക്രെയ്ന്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വാര്‍ത്തയുമായി ബന്ധമില്ലാത്ത തലക്കെട്ടുകള്‍ ചാനലുകള്‍ കൊടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ വേണ്ടി വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പുറത്തുവിടുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ തകീത് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News