വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ മെയ് 11 മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിരോധിക്കും. മൂന്നാം കക്ഷി വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പര്‍മാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍ ഇതിനകം തന്നെ അറിയിച്ചുകഴിഞ്ഞു. ഒരു ബില്‍റ്റ്-ഇന്‍ കോള്‍ റെക്കോര്‍ഡര്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മെയ് 11 മുതല്‍ ഇനി കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ നയത്തിലെ പുതിയ മാറ്റങ്ങള്‍ പ്രകാരം കോള്‍ റെക്കോഡിംഗ് ആപ്പുകളെ ഗൂഗിള്‍ ഇനി പ്രോത്സാഹിപ്പിക്കില്ലെന്നാണ് വിവരം. ഇത് വോയ്സ് കോളിംഗിനെ മാത്രമേ ബാധിക്കൂ.
അതേസമയം ഗൂഗിള്‍, സാംസങ്ങ്, ഷവോമി പോലുള്ള ഒട്ടുമിക്ക കമ്പനികളും സ്മാര്‍ട്ട്ഫോണുകളില്‍ ഇന്‍-ബില്‍റ്റ് കോള്‍ റെക്കോര്‍ഡറുമായാണ് എത്തുന്നത്. മുന്‍കൂട്ടി സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാകുന്ന ഡിഫോള്‍ട്ട് കോളിംഗ് ആപ്പ് വഴിയാണ് സ്മാര്‍ട്ട്ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതെങ്കില്‍, അത് അതിന്റെ നയത്തിന്റെ ലംഘനമല്ലെന്ന് ഗൂഗിള്‍ പറയുന്നുണ്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലെ കോള്‍ റെക്കോര്‍ഡിംഗ് ഒഴിവാക്കാന്‍ ഗൂഗിള്‍ കുറച്ച് കാലമായി ശ്രമിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകളുടെ നിരവധി ആരാധകര്‍ക്ക് ഇത് ഒരു തിരിച്ചടിയാണ്. എന്നാല്‍ പ്ലേസ്റ്റോറില്‍ നിന്നും പുറത്താകുന്നത് ഈ ആപ്പുകളെ ബാധിക്കുമോ എന്നത് വ്യക്തമല്ല. ഇവയുടെ പ്രവര്‍ത്തനം ബ്ലോക്ക് ചെയ്യപ്പെടുമോ എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.