ലഘിംപൂര്‍ കര്‍ഷകകൂട്ടക്കൊല; ആശിഷ് മിശ്ര കീഴടങ്ങി

ലഘിംപൂര്‍ കര്‍ഷകകൂട്ടക്കൊലക്കേസില്‍ ആശിഷ് മിശ്ര കീഴടങ്ങി. ലഘിംപൂര്‍ ജയിലിലാണ് കീഴടങ്ങിയത് ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കീഴടങ്ങല്‍.
ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലക്കേസില്‍ പ്രതി ആശിഷ് മിശ്രയ്ക്കും യുപി സര്‍ക്കാരിനും സുപ്രീംകോടതിയില്‍ നിന്നും വന്‍ തിരിച്ചടി നേരിട്ടിരുന്നു.അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഒരാഴ്ചക്കുള്ളില്‍ ആശിഷ് മിശ്ര കീഴടങ്ങണമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാത്തതിന് യുപി സര്‍ക്കാരിനും കോടതിയുടെ വിമര്‍ശനം.

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. നാല് കര്‍ഷകര്‍ അടക്കം എട്ട് പേരെ കാറോടിച്ച് കയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ കോടതി ഒരാഴ്ചക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഇരകളുടെ കുടുംബങ്ങളുടെ വാദം കേട്ടിട്ടല്ലായിരുന്നു ഹൈക്കോടതി തീരുമാനം. അപ്രധാനമായ വസ്തുതകള്‍ പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here