ആലപ്പുഴയിലും പാലക്കാട്ടും കലാപങ്ങൾ ഒഴിവായതിന് പിന്നിൽ പൊലീസിന്റെ സമയോചിതമായ ഇടപെടൽ; കോടിയേരി

എസ്ഡിപിഐ -ആർഎസ്എസ്(SDPI-RSS) സംഘർഷം ഉണ്ടായ ആലപ്പുഴയിലും(alappuzha) പാലക്കാട്ടും(palakkad) പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ മാത്രമാണ് കലാപങ്ങൾ ഉണ്ടാകാതിരുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ മറ്റൊന്ന് ആയിരിക്കും ഫലം.വർഗ്ഗീയ ശക്തികൾക്കെതിരെ ഉറച്ച നിലപാട്‌ ഇടത്‌ പക്ഷത്തിന്‌ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.കൊലപാതകങ്ങൾ അപലപിക്കാൻ പോലും യുഡിഎഫും കോൺഗ്രസും തയ്യാറായിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കട്ടെ എന്നതാണ് അവരുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാലക്കാട് ( palakkad ) ആർഎസ്എസ് (rss) പ്രവർത്തകൻ ശ്രീനിവാസൻ (srinivasan) വധക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ പൊലീസ് (police) പിടിയിലായതായി സൂചന. കൊലയാളി സംഘത്തിൽ 6 പേരാണുള്ളത്.

കൊലപാതകശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു.

പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് സൂചന.ശ്രീനിവാസൻ വധക്കേസിലെ പ്രധാന പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ് ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. സുബൈർ വധക്കേസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ഉടൻ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ പിടിയിലായ മൂന്ന് പേർ ശംഖുവാരത്തോട് സ്വദേശികളാണ്. ഗൂഢാലോചനയിൽ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായത്. ഇതിലൊരാൾ കൃത്യം നടക്കുമ്പോൾ മേലാമുറിയിലെത്തിയിരുന്നു.

കൃത്യത്തിന് ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയും തെളിവെടുപ്പിനിടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നാല് പേരെ കോടതി റിമാന്റ് ചെയ്തു. ബിലാൽ,റിസ്വാൻ,സഹദ്,റിയാസുദ്ദീൻ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News