Wayanad: വയനാട്ടില്‍ വിനോദയാത്രക്കെത്തിയ യുവാവ് മരിച്ചു

വയനാട്ടില്‍ വിനോദയാത്രക്കെത്തിയ 4 അംഗ സംഘത്തിലെ യുവാവ് റിസോര്‍ട്ടില്‍ വെച്ച് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി കോറോത്തെ സ്വകാര്യ റിസോര്‍ട്ടില്‍ റിയാസ് ഉള്‍പടെ നാലുപേര്‍ റൂം എടുത്തത്. റിയാസ് രാവിലെ എഴുന്നേല്‍ക്കാതായതോടെയാണ് മരണ വിവരം സുഹൃത്തുക്കള്‍ അറിയുന്നത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

അതേസമയം, പാലക്കാട് കൊല്ലങ്കോട് പൊള്ളലേറ്റ 16 കാരിയും യുവാവും മരിച്ചു. പാവാടി സ്വദേശിയായ 16 കാരിയും 26 കാരന്‍ ബാലസുബ്രഹ്മണ്യവുമാണ് മരിച്ചത്. വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ഇരുവരെയും വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ ഏഴുമണിയോടെ കൊല്ലങ്കോട് സ്വദേശി ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. ബാലസുബ്രഹ്മണ്യത്തിനു തീപൊള്ളലേറ്റതായാണ് വീട്ടുകാര്‍ ആദ്യം കണ്ടത്. മുറിയില്‍ കയറിനോക്കിയപ്പോഴാണ് പെണ്‍കുട്ടിയ്ക്കും പൊള്ളലേറ്റ കാര്യം അറിയുന്നത്. അയല്‍ക്കാരായ ഇരുവരും പ്രണയത്തിലായിരുന്നു.

ബന്ധം വീട്ടില്‍ അറിയിച്ചെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അഞ്ചുവര്‍ഷത്തിനുശേഷം വിവാഹം നടത്തി കൊടുക്കാം എന്ന് സമ്മതിച്ചിരുന്നതായി യുവാവിന്റെ അമ്മ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.
അടുത്തിടെ പെണ്‍കുട്ടിയുടെ കുടുംബം വീട് മാറുകയും ചെയ്തു. വിവാഹം നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസ് കരുതുന്നത്.

പെണ്‍കുട്ടി സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയ സാഹചര്യം ഉള്‍പ്പെടെ വിശദമായി അന്വേഷിക്കുമെന്ന് കൊല്ലംകോട് പോലീസ് വ്യക്തമാക്കി. ഉച്ചക്ക് രണ്ടേകാലോടെയാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് എത്തിച്ചായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News