John Paul: ജോണ്‍ പോളിന് വിട, മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇളംകുളം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. എറണാകുളം ടൗണ്‍ഹാളിലും ‘മരടിലെ വീട്ടിലും ചാവറ കള്‍ച്ചറല്‍ സെന്ററിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലെ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

വൈകിട്ട് 4 മണിയോടെ ഇളംകുളം സെന്റ് മേരീസ് പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് നേതൃത്വം നല്‍കി. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം ജോണ്‍ പോളിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.

രാവിലെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴും അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി ഒട്ടേറെ പേര്‍ എത്തിയിരുന്നു.

മന്ത്രിമാരായ പി രാജീവ്, സജി ചെറിയാന്‍ പ്രൊഫ എം കെ സാനു, നടനും എംഎല്‍എയുമായ മുകേഷ്, സംവിധായകന്മാരായ സിദ്ദീഖ്, ബി ഉണ്ണികൃഷ്ണന്‍, ജയരാജ്, വിനയന്‍ നടന്‍ ജനാര്‍ദ്ദനന്‍, ഇടവേള ബാബു, എസ്എന്‍ സ്വാമി, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, എംപിമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങി ഒട്ടേറെ പ്രമുഖ ടൗണ്‍ ഹാളിലും മരടിലെ വീട്ടിലും എത്തി ജോണ്‍പോളിന് അന്തിമോപചാരമര്‍പ്പിച്ചു.

ജോണ്‍ പോളിന്റെ വേര്‍പാട് വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.ജോണ്‍ പോളിന്റെ വിയോഗം ചലച്ചിത്ര സാംസ്‌കാരിക മേഖലകള്‍ക്ക് തീരാ നഷ്ടമാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ജോണ്‍ പോളിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് പ്രൊഫ എം കെ സാനു പറഞ്ഞു.

നഷ്ടപ്പെട്ടത് നല്ലൊരു സുഹൃത്തിനെ കൂടിയാണെന്ന് നടന്‍ ഇന്നസെന്റ്. പകരം വെക്കാനില്ലാത്ത അതുല്ല്യ പ്രതിഭയായിരുന്നു ജോണ്‍പോള്‍ എന്നും അദ്ദേഹം അനുസ്മരിച്ചു

സിനിമ രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ക്ക് പുറമേ ഒട്ടേറെ സാധാരണക്കാരും ജോണ്‍ പോളിനെ അവസാനമായി കാണുന്നതിനും ആദരാഞ്ജലി അര്‍പ്പിക്കുകുന്നതിനുമായി എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News