Pressure cooker:പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കട്ടപ്പന പൂവേഴ്സിമൗണ്ടില്‍ കുക്കര്‍ പൊട്ടി തെറിച്ചു ഗ്രഹനാഥന്‍ മരിച്ചു. പൂവേഴ്‌സ് മൗണ്ട് സ്വദേശി ഊര്യകുന്നത്ത് ഷിബുവാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കര്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയില്‍ പതിച്ചു.

ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ ഭാര്യയും പിതാവും പ്രദേശവാസികളുടെ സഹായത്തോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തലക്ക് പരിക്കേറ്റ് രക്തം കട്ട പിടിച്ച സാഹചര്യത്തില്‍ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഷിബുവിന് ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്.

അതേസമയം, വയനാട്ടില്‍ വിനോദയാത്രക്കെത്തിയ 4 അംഗ സംഘത്തിലെ യുവാവ് റിസോര്‍ട്ടില്‍ വെച്ച് മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി കോറോത്തെ സ്വകാര്യ റിസോര്‍ട്ടില്‍ റിയാസ് ഉള്‍പടെ നാലുപേര്‍ റൂം എടുത്തത്. റിയാസ് രാവിലെ എഴുന്നേല്‍ക്കാതായതോടെയാണ് മരണ വിവരം സുഹൃത്തുക്കള്‍ അറിയുന്നത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News