Kidney Stone:നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടോ?എങ്കില്‍ കിഡ്നി സ്റ്റോണ്‍ സംശയിക്കാം

നട്ടെല്ലിന്റെ വശങ്ങളില്‍ തുടങ്ങി അടിയവര്‍ വ്യാപിക്കുന്ന വേദനയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണം. ഇടവിട്ടുണ്ടാകുന്ന കടുത്ത വേദന പലപ്പോഴും അസഹനീയമാകാറുണ്ട്. വേദനയെത്തുടര്‍ന്ന് മനംപിരട്ടലും ഛര്‍ദിയും ഉണ്ടാകാം.ചിലരില്‍ രക്തം കര്‍ലന്ന മൂത്രം, മൂത്രമൊഴിക്കുമ്പോള്‍ അസഹനീയമായ വേദന, മൂത്രം പോകാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന തോന്നല്‍, പനിയും വിറയലും, ദുര്‍ഗന്ധം നിറഞ്ഞതോ നിറം മങ്ങിയതോ ആയ മൂത്രം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. വലുപ്പം കുറഞ്ഞ കിഡ്നി സ്റ്റോണാണെങ്കില്‍ വേദനയോ മുകളില്‍ പറഞ്ഞിരിക്കുന്ന മറ്റ് ലക്ഷണങ്ങളോ കണ്ടെന്നു വരില്ല. അത്തരം കല്ലുകള്‍ മൂത്രത്തിലുടെ തനിയെ പുറത്തുപോകും.വൈദ്യപരിശോധനയിലൂടെയും രോഗിയില്‍ നിന്നും ലഭിക്കുന്ന രോഗവിവരത്തിന്റെയും അടിസ്ഥാനത്തില്‍ കിഡ്നി സ്റ്റോണ്‍ സ്ഥിരീകരിക്കാം. കൂടാതെ മറ്റ് പരിശോധനകളും കിഡ്നി സ്റ്റോണ്‍ കണ്ടെത്താന്‍ സഹായിക്കും.

രക്തപരിശോധന

കിഡ്നി എത്രമാത്രം പ്രവര്‍ത്തനക്ഷമമാണെന്ന് രക്തപരിശോധനയിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു. അതുവഴി കിഡ്നി സ്റ്റോണിന്റെ സാന്നിധ്യം കണ്ടെത്താനും കഴിയും. മൂത്രാശയ കല്ലിനസഅ് കാരണമാകുന്ന രാസഘടകങ്ങളെ തിരിച്ചറിയാന്‍ രക്തപരിശോധനയിലൂടെ സാധ്യമാകും. കൂടാതെ കാത്സ്യം, യൂറിക് ആസിഡ് എന്നിവയുടെ സാന്നിധ്യം എത്രയുണ്ടെന്നും മനസിലാക്കാം.

മൂത്രപരിശോധന

മൂത്രത്തില്‍ അണുബാധയുടെ ലക്ഷണവും കല്ല് ഉണ്ടാകാന്‍ കാരണമാകുന്ന ഘടകങ്ങളും തിരിച്ചറിയാന്‍ മൂത്രപരിശോധനയിലൂടെ സാധിക്കും. കാത്സ്യം, ഓക്സലേറ്റ്, യുറേറ്റ്, സിസ്റ്റിന്‍, ക്സാന്തിന്‍, ഫോസ്ഫേറ്റ് തുടങ്ങിയ രാസഘടകങ്ങളുടെ സാന്നിധ്യമാണ് മൂത്രപരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുന്നത്.

ഇമേജിംഗ് ടെസ്റ്റ്

എക്സ് റേ, സി.ടി സ്‌കാന്‍, അള്‍ട്രാസൗണ്ട് എന്നീ പരിശോധകളാണ് ഇതില്‍ പ്രധാനം. കല്ലിന്റെ വലുപ്പം, ആകൃതി, കല്ലിരിക്കുന്ന ഭാഗം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാനും ശരിയായ ചികിത്സ നിശ്ചയിക്കാനും ഈ പരിശോധനകള്‍ സഹായിക്കുന്നു. അതോടൊപ്പം ചികിത്സയുടെ ഫലം വിലയിരുത്താനും ഇത്തരം പരിശോധകളിലൂടെ സാധിക്കുന്നു.

എക്സ് റേ പരിശോധന

വൃക്കയിലെ കല്ലിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന് രണ്ടുതരം എക്സ് റേ പരിശോധനകളാണുള്ളത്്. സാധാരണ എക്സ് റേയ്ക്കു പുറമേ സ്പെഷല്‍ ടൈപ്പ് എക്സ് റേയായ ‘ഇന്‍ട്രാവീനസ് പൈലോഗ്രാം’ (ഐ.വി.പി) പരിശോധനയും ഉപയോഗിക്കുന്നു. സാധാരണ എക്സ്റേയിലുടെ മിക്ക കല്ലുകളുടെയും സാന്നിധ്യം കണ്ടെത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ കല്ലിന്റെ സ്ഥാനം നിര്‍ണയിക്കാനും തടസങ്ങള്‍ അറിയാനും ഇന്‍ട്രാവീനസ് പൈലോഗ്രാം പരിശോധയാണ് ഫലപ്രദം. ഞരമ്പിലേക്ക് ഒരു പ്രതേകതരം ഡൈ കുത്തിവച്ചശേഷം എക്സ്റേ എടുക്കുന്ന രീതിയാണിത്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവടങ്ങളിലെ തടസങ്ങളും തകരാറുകളും വളരെ വ്യക്തമായി മനസിലാക്കാന്‍ ഞരമ്പില്‍ കുത്തിവയ്ക്കുന്ന ഡൈ സഹായിക്കുന്നു.

സി.ടി. സ്‌കാനിംഗ്

എക്സ്റേ പരിശോധനയിലൂടെ എല്ലാ കല്ലുകളും കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. അത്തരം സാഹചര്യത്തില്‍ സി.ടി സ്‌കാനിംഗ് ഉപയോഗിക്കുന്നു. അടിവയറിന്റെ സി.ടി സ്‌കാന്‍ എടുക്കുമ്പോള്‍ ഈ ഭാഗത്തെ ആന്തരികാവയവങ്ങളുടെ ത്രിമാന ദൃശ്യം കാണാനാവും. ഡൈ കുത്തിവച്ചും അല്ലാതെയും സി.ടി സ്‌കാന്‍ എടുക്കാറുണ്ട്. ഇതിലൂടെ കല്ലിന്റെ വലുപ്പം, സ്ഥാനം, അവസ്ഥ എന്നിവ മുന്‍കൂട്ടി അറിയുവാന്‍ സാധിക്കുന്നു. ഉദരാന്തര്‍ഭാഗത്തെ മറ്റ് അവയവങ്ങളുടെ തകരാറുകളും ഇതോടൊപ്പം കണ്ടുപിടിക്കാന്‍ സാധിക്കും.

വൃക്കയിലെ കല്ലിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ ലഭിക്കുന്നതാണ്. ശബ്ദ തരംഗങ്ങളുടെ സഹായത്താലാണ് വൃക്കയിലെ കല്ലിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്നത്. വൃക്കയുടെ വലുപ്പത്തിലും ആകൃതിയിലും വരുന്ന മാറ്റങ്ങളും അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ കണ്ടെത്താം.

ചികിത്സകള്‍

ചെറിയ കല്ലുകള്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. കല്ലുകള്‍ തനിയെ മൂത്രത്തിലൂടെ പുറത്തുപോകും. വേദനസംഹാരികളായ മരുന്നുകള്‍ ഉപയോഗിച്ച് കല്ലുകള്‍ അനായാസേന പുറത്തുപോകുന്നതിനുള്ള സാഹചര്യം ഒരുക്കുക. മിനിമലി ഇന്‍വേസീവ് പ്രൊസിജിയര്‍ വഴി കല്ലുക നീക്കം ചെയ്യാം. വളരെ ചെറിയ ഒരു മുറിവിലുടെ പ്രത്യേക ഉപകരണം കടത്തിവിട്ട് നടത്തുന്ന ചികിത്സയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News