മലപ്പുറം ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാരിപുള്ളിയില്‍ കുഞ്ഞിബാപ്പുവിന്റെ മകന്‍ 22കാരനായ ജുനൈസിനെയാണ് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ അന്വേഷണ സംഘം പിടികൂടിയത്. ഈ മാസം 19നാണ് ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലുള്ള പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചത്.
പീഡനദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണ്ണാഭരണവും കവര്‍ന്നെടുത്തു. പിന്നീട് ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ചു കൊടുത്ത് ഭീഷണി തുടര്‍ന്നു. ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാടകീയമായാണ് എടപ്പാളില്‍ വച്ച് പ്രതി സഞ്ചരിച്ച കാര്‍ തടഞ്ഞ് പിടികൂടിയത്.
സീനിയര്‍ സിപിഒ സനോജ്,സിപിഒ സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. .പ്രതിയെ പീഡനം നടന്ന ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ മൊബൈലും സഞ്ചരിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് . ഇയാള്‍ ഇത്തരത്തില്‍ മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.