Wayanad: തേന്‍ ശേഖരണത്തിനിടെ അപകടം; ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

വയനാട് മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസിയുവാവ് മരത്തില്‍നിന്ന് വീണുമരിച്ചു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്.

രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കയ്യിലിരുന്ന ആറുമാസം പ്രായമായ കുഞ്ഞും വീണുമരിച്ചു. നിലമ്പൂര്‍ കുമ്പപ്പാറ കോളനിയിലെ സുനിലിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

മലപ്പുറം-വയനാട് ജില്ലകളുടെ അതിര്‍ത്തിയിലെ വനമേഖലയിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്കു മുന്‍പായിരുന്നു അപകടം നടന്നത്. ചെങ്കുത്തായ മലനിരകളും മറ്റുമുള്ള ഭാഗമാണ് ഇവിടം. വനത്തിന് അകത്തുള്ള കോളനിയാണ് പരപ്പന്‍പാറ.

വനത്തിലേക്ക് തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു രാജന്‍. അതിനിടെ രാജന്‍ വീഴുന്നത് കണ്ട സ്ത്രീ ഓടിവരികയായിരുന്നു. അപ്പോഴാണ് ഇവരുടെ കയ്യിലിരുന്ന കുഞ്ഞ് താഴെവീണതും മരിച്ചതും.

പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെത്തിച്ചു. ഏറെ ദുര്‍ഘമായ മേഖലയാണിത്. വനത്തിലൂടെ ഏറെ ദൂരം കാല്‍നടയായി നടന്നാല്‍ മാത്രമേ പരപ്പന്‍പാറ കോളനിയില്‍ എത്താനാകൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News