Kodiyeri Balakrishnan: കെ റെയിലിന് ജനങ്ങള്‍ അനുകൂലം; എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല: കോടിയേരി ബാലകൃഷ്ണന്‍

(k rail)കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Blakrishnan). കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം മുന്‍നിര്‍ത്തിയാണ് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ഗതാഗത കുരിക്കാണ്. ദേശീയ പാത വികസനം പൂര്‍ത്തിയാകുന്നതോടെ ഇതിന് വലിയ മാറ്റങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇതുപോര എന്ന് കണ്ടാണ് സര്‍ക്കാര്‍ കെ റെയില്‍ ആവിഷ്‌കരിക്കുന്നത്.

പദ്ധതി യാഥാര്‍ത്ഥ്യമാകണമെന്ന് ജനങ്ങല്‍ ആഗ്രഹിക്കുമ്പോള്‍ യുഡിഎഫും ബിജെപിയും എതിര്‍ക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ ഉള്ളപ്പോഴാണ് ഹൈസ്പീഡ് റെയില്‍ കൊണ്ടുവന്നത്. അന്ന് പ്രതിപക്ഷം അത് അംഗീകരിച്ചു. ഭരിക്കുന്നത് ആരാണെന്ന് നോക്കിയല്ല വികസന പ്രവര്‍ത്തനത്തില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ഭരിക്കുന്നത് ആരാണെന്ന് നോക്കിയാണ് ബിജെപിയും യുഡിഎഫും നിലപാട് സ്വീകരിക്കുന്നത്. എല്‍ഡിഎഫാണോ ഭരിക്കുന്നത് എന്നാല്‍ ഒരു വികസനവും വേണ്ട എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.

പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു കാര്യം പറഞ്ഞാല്‍ ചെയ്യും എന്ന വിശ്വാസം ജനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനുമുണ്ട്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് പ്രധാനമന്ത്രിക്ക് പറയേണ്ടിവന്നു. ഇങ്ങനെ ഓരോ പദ്ധതികളും എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ കീഴടങ്ങിയിരുന്നെങ്കില്‍ ഈ പദ്ധതികളൊന്നും വരുമായിന്നില്ല. അതുകൊണ്ട് എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും കോടിയേരി വ്യക്തമാക്കി. ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News