M Vijayan: പ്രാഫ. എം.വിജയന്റെ ശാസ്ത്ര മേഖലയിലെ സേവനങ്ങള്‍ വിലമതിക്കാനാവാത്തത്: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രമുഖ ജീവശാസ്ത്രജ്ഞന്‍ പ്രൊഫ. എം.വിജയന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിശിഷ്ട പ്രൊഫസറായ അദ്ദേഹത്തിന്റെ ശാസ്ത്ര മേഖലയിലെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ലോകപ്രസിദ്ധ ഭൗതിക-ജീവശാസ്ത്രജ്ഞനും തൃശൂര്‍ സ്വദേശിയും കേരളവര്‍മ്മ കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോ. എം വിജയന്‍ (മാമണ്ണ വിജയന്‍) അന്തരിച്ചു. ബംഗ്ളുരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാക്രോ മോലിക്യുളാര്‍ ബയോ ഫിസിക്സ് പ്രൊഫസറായിരുന്നു. കേരളവര്‍മ്മയിലെ പഠനശേഷം അലഹബാദില്‍ നിന്ന് എക്സ്-റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് നേടിയ പ്രൊഫ. വിജയന്‍, ഐ.ഐ.എസ്.സി അസോസിയേറ്റ് ഡയറക്ടറായും ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സി.ബി.സി.എസ് സംവിധാനത്തിന് രൂപം നല്‍കിയ ഉന്നതവിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷനുമായിരുന്നു. രണ്ടുതവണ സംസ്ഥാന സര്‍ക്കാര്‍ ആയുഷ്‌കാല സംഭാവനക്കുള്ള പുരസ്‌കാരം സമര്‍പ്പിച്ചു. പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ആഗോളമായ നിരവധി അംഗീകാരങ്ങളും പ്രൊഫസറെ തേടിയെത്തിയിട്ടുണ്ട്. ക്രിസ്റ്റലോഗ്രഫിയിലും സ്ട്രക്ചറല്‍ ബയോളജിയിലും നല്‍കിയ മൗലികസംഭാവനകളിലൂടെ ലോക ശാസ്ത്രരംഗത്ത് ഇന്ത്യയ്ക്ക് ഉന്നതസ്ഥാനം നേടിത്തന്ന പ്രൊഫ. വിജയന്റെ വിയോഗം, ഇന്ത്യന്‍ ശാസ്ത്രലോകത്തിനും കേരളത്തിനും വലിയ നഷ്ടമാണെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News